വിവരാവകാശത്തിന്റെ പരിധിയില്‍ പാര്‍ട്ടികളും വരണം: ജോസ് കെ മാണി

Posted on: August 26, 2014 10:39 am | Last updated: August 26, 2014 at 10:39 am

jose k maniകോഴിക്കോട്: വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വരണമെന്ന് ജോസ് കെ മാണി എം പി. നെഹ്‌റു ട്രസ്റ്റ് ജന്മദിന ശതോത്തര രജതജൂബിലി പുരസ്‌കാര സമര്‍പ്പണവും സമ്മേളനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനാധിപത്യ രാഷ്ട്രീയം നവോത്ഥാന രാഷ്ട്രീയമാണെന്നും മറ്റുള്ളവര്‍ക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. കേളപ്പജി ജന്മദിന ശതോത്തര രജതജൂബിലി പുരസ്‌കാരം കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് ജോണ്‍ പൂതക്കുഴിക്കും ജില്ലാ സഹകരണ ബേങ്ക് പ്രസിഡന്റ് മനയത്ത് ചന്ദ്രനും സി കാളിദാസനും ജോസ് കെ മാണി സമ്മാനിച്ചു. യു ഡ ിഎഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. പി ശങ്കരന്‍ അധ്യക്ഷത വഹിച്ചു. നെഹ്‌റു ട്രസ്റ്റ് ചെയര്‍മാന്‍ എന്‍ വി ബാബുരാജ്, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഇഖ്ബാല്‍, കെ എഫ് ജോര്‍ജ്, സി സത്യന്‍, വി എ ജയപ്രകാശ് സംബന്ധിച്ചു.