Connect with us

Palakkad

തടി ഉത്പാദനം വര്‍ധിപ്പിക്കാന്‍ വനം വകുപ്പ് പദ്ധതി ആവിഷ്‌കരിക്കുന്നു

Published

|

Last Updated

പാലക്കാട്: സ്വകാര്യഭൂമികളുടെ ശോഷിച്ചു വരുന്ന തടി ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും തടിയിനങ്ങളില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും ഇതുവഴി ഭൂവുടമകള്‍ക്ക് അധികവരുമാനം ലഭിക്കുന്നതിനും വനംവകുപ്പ് പുതിയ പദ്ധതി ആവിഷ്‌കരിക്കും.
തേക്ക് ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, റോസ്‌വുഡ്, കമ്പകം, കുമ്പിള്‍, കുന്നിവാക, തേമ്പാവ് എന്നീ വൃക്ഷതൈകള്‍ നട്ടുവളര്‍ത്തുന്നതിനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
തൈകളുടെ എണ്ണമനുസരിച്ച് മൂന്നുതലങ്ങളിലായി അതായത് അമ്പതുതൈകള്‍ മുതല്‍ ഇരുന്നൂറു തൈകള്‍ വരെ തൈ ഒന്നിന് അമ്പതുരൂപ നിരക്കിലും 201 മുതല്‍ നാനൂറ് എണ്ണം തൈകള്‍ക്ക് തൈ ഒന്നിന് നാല്‍പതുരൂപ നിരക്കിലും (ഏറ്റവും കുറഞ്ഞ പ്രോത്സാഹന ധനസഹായം 10,000 രൂപ) 401 മുതല്‍ 625 എണ്ണം തൈകള്‍ക്ക് തൈ ഒന്നിന് 30 രൂപാനിരക്കിലും (ഏറ്റവും കുറഞ്ഞ പ്രോത്സാഹന ധനസഹായം 16,000 രൂപ) ധനസഹായം നല്‍കുന്നതാണ്.ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും അപേക്ഷാഫോറവും ബന്ധപ്പെട്ട സോഷ്യല്‍ ഫോറസ്ട്രി ഓഫീസുകളില്‍നിന്നും കേരള വനംവകുപ്പിന്റെ വകുപ്പിന്റെ ഡബ്ല്യുഡബ്ല്യുഡബ്ല്യു ഫോറസ്റ്റ്. കേരള. ജിഒവി. ഇന്‍ എന്ന വെബ്‌സൈറ്റില്‍നിന്നും ലഭ്യമാണ്.
പൂരിപ്പിച്ച അപേക്ഷ 30നകം ഒലവക്കോട് സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.
ഇതുസംബന്ധിച്ച മറ്റു വിവരങ്ങള്‍ക്ക് ജില്ലയിലെ കര്‍ഷകര്‍ക്ക് 0491 2555521, 8547603749 എന്ന നമ്പറുകളില്‍നിന്നും വിവരങ്ങള്‍ ലഭിക്കും

 

Latest