മോദിയുടെ വര്‍ഗീയ നിലപാട് രാജ്യത്തിന്റെ ഐക്യത്തെ തകര്‍ക്കും: പാലോളി

Posted on: August 24, 2014 10:03 am | Last updated: August 24, 2014 at 10:03 am

paloliകോഴിക്കോട്: നരേന്ദ്ര മോദിയുടെ വര്‍ഗീയ നിലപാട് രാജ്യത്തിന്റെ ഐക്യത്തെ തകര്‍ക്കുമെന്ന് മുതിര്‍ന്ന സി പി എം നേതാവ് പാലോളി മുഹമ്മദ്കുട്ടി.
വര്‍ഗീയത കുത്തിനിറച്ച് രാജ്യത്ത് കലാപങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ബി ജെ പി സര്‍ക്കാറെന്നും പാലോളി പറഞ്ഞു. പി എസ് സി എംപ്ലോയീസ് യൂനിയന്‍ 41-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ അധികാരം നിലനിര്‍ത്താന്‍ ഏതറ്റംവരെയും പോകുന്ന ഒരു മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. ഏറെ പരിഹാസ്യമാണ് സര്‍ക്കാറിന്റെ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു. യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് ആര്‍ വി സതീന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ചു. എ പ്രദീപ്കുമാര്‍ എം എല്‍ എ പ്രസംഗിച്ചു.