Connect with us

Kasargod

എന്‍ഡോസള്‍ഫാന്‍: പുനരധിവാസ പാക്കേജിന് കേന്ദ്രം അനുകൂലമെന്ന് മന്ത്രി

Published

|

Last Updated

കാസര്‍കോട്: ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച 485 കോടി രൂപയുടെ പ്രത്യേക പാക്കേജിനോട് അനുകൂല നടപടി സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതായി കൃഷി-മൃഗസംരക്ഷണ മന്ത്രി കെ പി മോഹനന്‍ പറഞ്ഞു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായുളള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും അവലോകനം ചെയ്യുന്നതിനുമുള്ള ജില്ലാതല സമിതിയുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. കേന്ദ്രസര്‍ക്കാര്‍ ഇതുവരെ സഹായം നല്‍കിയിട്ടില്ല. പ്രത്യേക പാക്കേജായി പരിഗണിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയും കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്
മുളിയാറില്‍ ആരംഭിക്കുന്ന അത്യാധുനിക രീതിയിലുള്ള പുനരധിവാസ ഗ്രാമത്തിന്റെ സമഗ്ര പ്ലാന്‍ ഒക്‌ടോബറില്‍ ലഭിക്കും. 2015 ജനവരിയില്‍ നിര്‍മാണ പ്രവൃത്തി ആരംഭിക്കാനാണ് ലക്ഷ്യം. ദുരിതബാധിതരുടെ പുനരധിവാസം, ഔഷധസസ്യങ്ങള്‍ വളര്‍ത്തല്‍ തുടങ്ങി മാതൃകാപദ്ധതികളാവിഷ്‌ക്കരിക്കും. പദ്ധതി പ്രൊജക്ട് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
നബാര്‍ഡ് ആര്‍ ഐ സി എഫ് പദ്ധതിയിലുള്‍പ്പെടിത്തിയ 59 കുടിവെള്ള പദ്ധതികളില്‍ ഉറവിടപ്രദേശത്ത് വെള്ളമില്ലാത്തതിനാല്‍ 17 പദ്ധതികള്‍ ഉപേക്ഷിക്കേണ്ട സാഹചര്യമാണ്. ഇതിനുപകരം വിവിധ പഞ്ചായത്തുകളെ സംയോജിപ്പിച്ച് കുടിവെള്ള പദ്ധതി ആരംഭിക്കുന്നതിന് നബാര്‍ഡുമായി ചര്‍ച്ച നടത്തും. കുടിവെള്ള പദ്ധതി സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് സെപ്തംബര്‍ മൂന്നിന് ജില്ലാകലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേരും. ചെറുവത്തൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ നവീകരണ പ്രവൃത്തികള്‍ക്ക് മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിക്കുന്നതിന് നടപടിയെടുക്കും.
യോഗത്തില്‍ എം എല്‍ എമാരായ എന്‍ എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍(ഉദുമ), ഇ ചന്ദ്രശേഖരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി, ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍, ആര്‍ ഡി ഒ യുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കലക്ടര്‍ പി കെ ഉണ്ണികൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എ കൃഷ്ണന്‍(കാഞ്ഞങ്ങാട്), മീനാക്ഷി ബാലകൃഷ്ണ പരപ്പ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ സി കെ അരവിന്ദാക്ഷന്‍(പുല്ലൂര്‍-പെരിയ), എച്ച് വിഘ്‌നേശ്വര ഭട്ട്(കള്ളാര്‍), പി പി നസീമ(അജാനൂര്‍), ജെ എസ് സോമശേഖര (എണ്‍മകജെ), എ കെ കുശല(ബെള്ളൂര്‍), സുജാത ആര്‍ തന്ത്രി(കാറഡുക്ക), സുപ്രിയ അജിത്കുമാര്‍(പനത്തടി), എം ബാലകൃഷ്ണന്‍(കയ്യൂര്‍-ചീമേനി) ബദിയടുക്ക പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട്, സെല്‍ അംഗങ്ങളായ കെ ബി മുഹമ്മദ്കുഞ്ഞി, നാരായണന്‍ പേരിയ, കെ വി രാജീവ് കുമാര്‍, എ കുഞ്ഞിരാമന്‍ നായര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സി എ അബ്ദുല്‍മജീദ്, ജില്ലാ സാമൂഹികനീതി ഓഫീസര്‍ ആര്‍ പി പത്മകുമാര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ എന്‍ ബൃന്ദ, ഡെപ്യൂട്ടി ഡി എം ഒ. എം സി വിമല്‍രാജ്, വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം വത്സലന്‍, എല്‍ എസ് ജി ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം വി ശംസുദ്ദീന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഐ എസ് എം) ഡോ. താരാദാസ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. രൂപാ സരസ്വതി, കെ ചന്ദ്രന്‍, ജി കെ സുജാത, ഇ പത്മനാഭന്‍ സംബന്ധിച്ചു. എന്‍ പി ബാലകൃഷ്ണന്‍നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Latest