യുവ മാധ്യമ പ്രവര്‍ത്തക കൂട്ടായ്മ; സംസ്ഥാന കമ്മിറ്റി രൂപവത്കരിച്ചു

Posted on: August 23, 2014 7:54 pm | Last updated: August 23, 2014 at 7:55 pm

കോഴിക്കോട്: യുവ മാധ്യമ പ്രവര്‍ത്തകരുടെയും മാധ്യമ വിദ്യാര്‍ത്ഥികളുടെയും ഏകീകരണവും കൂട്ടായ പ്രവര്‍ത്തനവും ലക്ഷ്യമാക്കി സംസ്ഥാന തലത്തില്‍ യുവ മാധ്യമ കൂട്ടായ്മ രൂപവത്കരിച്ചു. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ഏപ്രില്‍ 27,28,29 തിയ്യതികളില്‍ കോഴിക്കോട് നടന്ന മാധ്യമ ശില്‍പ്പശാലയില്‍ പ്രതിനിധികളായവരുടെ നേതൃത്വത്തിലാണ് കൂട്ടായ്മക്കു രൂപം നല്‍കിയിരിക്കുന്നത്.

കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഹാളില്‍ നടന്ന യോഗത്തില്‍ വിവിധ ജില്ലകളുടെ പ്രതിനിധികള്‍ പങ്കെടുത്തു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു. സമകാലിക സാഹചര്യത്തില്‍ കേരളത്തിലെ യുവ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ വളരെ പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു. യുവജന ക്ഷേമ ബോര്‍ഡ് സംസ്ഥാന കമ്മിറ്റി അംഗം എ ഷിയാലി വിഷയാവതരണം നടത്തി. മുഹമ്മദ് കന്‍സ് അദ്ധ്യക്ഷത വഹിച്ചു. ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്ത കമാല്‍ വരദൂരിനെ ചടങ്ങില്‍ ആദരിച്ചു. ദ്വീപു സുധാകരന്‍ സ്വാഗതവും നയന്‍താര കണ്ണൂര്‍ നന്ദിയും പറഞ്ഞു.
കൂട്ടായ്മയുടെ പ്രഥമ സംസ്ഥാന ഭാരവാഹികളെ യോഗത്തില്‍ തെരഞ്ഞെടുത്തു. പ്രസിഡന്റ്: സി പി ഗസല്‍ റിയാസ് (പാലക്കാട്), ജനറല്‍ സെക്രട്ടറി: ദ്വീപു സുധാകരന്‍ (ഇടുക്കി), ട്രഷറര്‍: അഫ്‌സല്‍ രാമന്തളി (കണ്ണൂര്‍), വൈസ് പ്രസിഡന്റുമാര്‍: ആലിയ സലാം (എറണാംകുളം), നിമിഷ.ഇ.വി (കണ്ണൂര്‍), ജോയിന്റ് സെക്രട്ടറിമാര്‍: മുഹമ്മദ് കന്‍സ് (കോഴിക്കോട്), ജസ്‌ന പി പി (കണ്ണൂര്‍)
കോഡിനേറ്റര്‍: വത്സരാജ് (കോഴിക്കോട്), അസിസ്റ്റന്റ് കോഡിനേറ്റര്‍: മുസ്തുജാബ് (കോഴിക്കോട്). ജില്ലാ കോഡിനേറ്റര്‍മാര്‍: അഫിന്‍ മാത്യു (എറണാകുളം), മിഥുന്‍ (പാലക്കാട്), ശാദില്‍ (മലപ്പുറം), അബിന്‍ (കണ്ണൂര്‍), അബ്ദുല്‍ റസാഖ്(കാസര്‍കോഡ്).