Connect with us

Kerala

ബാര്‍ വിഷയം: രാഷ്ട്രീയ വിഴുപ്പലക്കലില്‍ ഹൈക്കമാന്റിന് അതൃപ്തി

Published

|

Last Updated

ന്യൂഡല്‍ഹി: ബാര്‍ ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിലെ കോണ്‍ഗ്രസിലുണ്ടായ പരസ്യ വിഴുപ്പലക്കലില്‍ ഹൈക്കമാന്റിന് അതൃപ്തി. പ്രശ്‌നത്തിന് രമ്യമായി പരിഹാരമുണ്ടാക്കേണ്ട നേതാക്കള്‍ തന്നെ പരസ്യമായ വിഴുപ്പലക്കലിന് തയ്യാറായത് ശരിയായില്ലെന്നാണ് ഹൈക്കമാന്റ് വിലയിരുത്തല്‍. കേരളത്തിലെ നേതാക്കളെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി അതൃപ്തി അറിയിച്ചു.

കഴിഞ്ഞ ദിവസം മതമേലധ്യക്ഷന്മാര്‍ സോണിയാ ഗാന്ധിയെക്കണ്ട് ബാര്‍ വിഷയത്തില്‍ തീരുമാനമാകത്തതില്‍ അതൃപ്തി അറിയിച്ചിരുന്നു. അതിനുശേഷം സോണിയ ഗാന്ധി ആന്റണിയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തില്‍ തന്നെ തീരുമാനമാക്കണമെന്ന് നിര്‍ദേശിച്ചു. എന്നാല്‍ അതിനുശേഷവും പരസ്പരം പോരടിച്ചതാണ് ഹൈക്കമാന്‍ഡിനെ ചൊടിപ്പിച്ചത്.