Connect with us

Malappuram

തിരൂരങ്ങാടിയിലും പരപ്പനങ്ങാടിയിലും മോഷണം; മൂന്നേക്കാല്‍ ലക്ഷം രൂപയും പത്തേകാല്‍ പവനും കവര്‍ന്നു

Published

|

Last Updated

തിരൂരങ്ങാടി: വീട്ടില്‍നിന്ന് മൂന്നേക്കാല്‍ ലക്ഷംരൂപയും പത്തേക്കാല്‍ പവന്‍ സ്വര്‍ണവും കവര്‍ന്നു. ചെമ്മാട് മാനിപാടം റോഡിലെ കൊല്ലഞ്ചേരി ജലീല്‍ ഹാജിയുടെ വീട്ടിലാണ് മോഷണം നടന്നത്.
കഴിഞ്ഞ ദിവസം രാത്രി 12.30നും പുലര്‍ച്ചെ 6.30നുമിടയിലാണ് സംഭവം. ജലീല്‍ഹാജി സ്ഥലത്തില്ലാത്തതിനാല്‍ ‘ഭാര്യയും മക്കളും താഴെ നിലയിലാണ് രാത്രി കിടന്നുറങ്ങിയിരുന്നത്. മുകള്‍ നിലയില്‍ ടെറസിന്റെ ‘ഭാഗത്തുണ്ടായിരുന്ന വാതില്‍ കുത്തിത്തുറന്ന് മോഷ്ടാവ് മുകള്‍നിലയിലെ അലമാറയില്‍ സൂക്ഷിച്ചിരുന്ന 324,000 രൂപയും പത്തേക്കാല്‍ പവന്‍ സ്വര്‍ണവും കവരുകയായിരുന്നു. രാവിലെ ഏഴുമണിയോടെയാണ് വീട്ടുകാര്‍ മോഷണവിവരം അറിയുന്നത്. ജലീല്‍ ഹാജിയുടെ മകന്‍ അസ്ഹറുദ്ദീന്റെ പരാതി പ്രകാരം തിരൂരങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മലപ്പുറത്ത് നിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
പരപ്പനങ്ങാടി: ആളില്ലാത്ത വീടിന്റെ വാതില്‍ തകര്‍ത്ത് 15 പവന്റെ സ്വര്‍ണാഭരണങ്ങളും 50000 രൂപയുമാണ് കവര്‍ന്നു.
കൊടക്കാട്ടെ കോനാരി മുഹമ്മദ് റാഫിയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാര്‍ ആശുപത്രിയില്‍ പോയ സമയത്താണ് മോഷണം നടന്നത്. പരപ്പനങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മോഷണക്കേസ് പ്രതികളുമായി തെളിവെടുപ്പ് നടത്തി

നിലമ്പൂര്‍: മോഷണ കേസുകളിലെ പ്രതികളെ നിലമ്പൂരിലെത്തിച്ച് തെളിവെടുപ്പ നടത്തി. കഴിഞ്ഞ ദിവസം മഞ്ചേരിയില്‍ അറസ്റ്റിലായ മലപ്പുറം വെസ്റ്റ് കോഡൂര്‍ തോരപ്പ അബ്ദുല്‍ റഊഫ് (33), കൂട്ടാളികളായ മോങ്ങം കോടാലി അബ്ബാസ് (42), വഴിക്കടവ് വള്ളിക്കാട് വടപ്പറമ്പന്‍ അലി അക്്ബര്‍ (33) എന്നിവരെയാണ് നിലമ്പൂരിലെത്തിച്ചത്. വിവിധ സ്റ്റേഷനുകളിലായി പന്ത്രണ്ട് മോഷണ കേസുകളില്‍ പ്രതികളാണ്. കഴിഞ്ഞ മാസം കാട്ടുമുണ്ട ചെമ്മരത്ത് പുളിക്കല്‍ അബ്ദുല്‍ കരീമിന്റെ വീട്ടിന്റെ വാതില്‍ കുത്തി തുറന്ന് രണ്ടര പവന്‍ സ്വര്‍ണവും 40000 രൂപയും മോഷ്ടിച്ച കേസുകളിലെ തെളിവെടുപ്പിനിടെയാണ് സംഘത്തെ നിലമ്പൂരിലെത്തിച്ചത്. മോഷണ കേസുകളില്‍ വില്‍പ്പന നടത്തിയ കൊണ്ടോട്ടി, വഴിക്കടവ്, വള്ളിക്കെട്ടിലും പോലീസ് പ്രതികളെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. മോഷണം നടത്തിയ സ്വര്‍ണാഭരണങ്ങള്‍ ജ്വല്ലറികളില്‍ നിന്ന് കണ്ടെത്തി. ഒന്നാം പ്രതി അബ്ദുല്‍ റഊഫിനെതിരെ പെരിന്തല്‍മണ്ണ, മലപ്പുറം, മഞ്ചേരി സ്റ്റേഷനുളിലായി 12 കേസുകളുണ്ട്. നിലമ്പൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ജയദേവന്റെ നേതൃത്വത്തിലാണ് സംഘത്തെ തെളിവെടുപ്പ് നടത്തിയത്.

 

Latest