ദൃശ്യം സിനിമയുടെ തമിഴ് റീമെയ്കിന് സ്റ്റേ

Posted on: August 23, 2014 9:15 am | Last updated: August 23, 2014 at 9:15 am

കൊച്ചി: ദൃശ്യം സിനിമയുടെ തമിഴ് റീമെയ്ക് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി താത്കാലികമായി സ്റ്റേ ചെയ്തു. ‘ദൃശ്യം’ സിനിമ ‘ ഒരു മഴക്കാലത്ത്’ എന്ന നോവലിന്റെ പകര്‍പ്പാണെന്നും തന്റെ നോവലിനെ ആധാരമാക്കിയാണ് ദൃശ്യം സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി കോതമംഗലം നെല്ലിമറ്റം സ്വദേശിയും സംവിധായകനുമായ ഡോ. സതീഷ് പോള്‍ സമര്‍പ്പിച്ച ഹരജിയിലാണ് മജിസ്‌ട്രേറ്റ് സന്തോഷ് കെ വേണുവിന്റെ ഇടക്കാല ഉത്തരവ്. ഹരജിക്കാരന്റെ നോവലുമായി സിനിമക്ക് ചെറിയ വ്യത്യാസം മാത്രമേ ഉള്ളൂവെന്ന് കോടതി കണ്ടെത്തി.