ബാപ്പു മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചനം

Posted on: August 22, 2014 9:27 pm | Last updated: August 22, 2014 at 9:27 pm

Bappu Usthadദുബൈ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാരുടെ വിയോഗത്തില്‍ ഐ സി എഫ് യു എ ഇ നാഷനല്‍ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പതിറ്റാണ്ടുകളോളം ദര്‍സ് ഓതിക്കൊടുത്ത് ആയിരക്കണക്കിന് ശിഷ്യ ഗണങ്ങളെ വാര്‍ത്തെടുത്ത ബാപ്പു മുസ്‌ലിയാര്‍ അബുല്‍ ഫള്ല്‍ എന്ന തൂലികാ നാമത്തിലൂടെ അറബി കാവ്യ ലോകത്ത് പ്രശോഭിതനായി നിന്നിരുന്ന ശ്രദ്ധേയ വ്യക്തിത്വമാണെന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അദ്ദേഹത്തിനായി മയ്യിത്ത് നിസ്‌കരിക്കാനും പ്രാര്‍ഥനാ സദസുകള്‍ സംഘടിപ്പിക്കാനും നേതാക്കള്‍ ആഹ്വാനം ചെയ്തു.