Connect with us

Gulf

അനധികൃത കീടിനാശിനി; കമ്പനികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് നഗരസഭ

Published

|

Last Updated

ദുബൈ: മിറേറ്റില്‍ അനധികൃതമായി കീടനിയന്ത്രണം നടത്തുന്ന സ്ഥാപങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ദുബൈ നഗരസഭ വ്യക്തമാക്കി. ഇതിനായി നിലവിലെ നിയമത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങുകയാണ് നഗരസഭ. അടുത്തിടെ ഫിലിപ്പിനോ ബാലിക മരിക്കാന്‍ ഇടയായ സാഹചര്യം കൂടി പരിഗണിച്ചാണ് നടപടക്ക് അധികൃതര്‍ ഒരുങ്ങുന്നത്.
ഇത്തരം കേസുകള്‍ അതീവ ഗൗരവമുള്ളതായാണ് പുതിയ നിയമത്തില്‍ നിര്‍വചിക്കുക. ഇവര്‍ക്കെതിരായി ഭീമമായ തുക പിഴ ചുമത്തും. പൊതുജനാരോഗ്യം എന്നത് നഗരസഭയെ സംബന്ധിച്ചിടത്തോളം തമാശയല്ലെന്ന് സംഭവത്തെക്കുറിച്ച് വിശദീകരിക്കവേ പൊതുജനാരോഗ്യ വിഭാഗം ഉദ്യോഗസ്ഥനായ ജാസിം മുഹമ്മദ് ഫറൂഷ വ്യക്തമാക്കി. എല്ലാറ്റിനും ഒരു പരിധിയുണ്ട്, പ്രത്യേകിച്ചും ആരോഗ്യ പ്രശ്‌നങ്ങളില്‍. അത് കടന്നുള്ള പ്രവര്‍ത്തനത്തിന് നഗരസഭ ആരേയും അനുവദിക്കില്ലെന്ന് ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
അനധികൃത കീടനാശിനി പ്രയോഗക്കാര്‍ക്കെതിരെ ശക്തമായ നടപടി മാത്രമാണ് ഏക പോംവഴിയെന്ന് നഗരസഭയുടെ കീടനനാശിനി വിദഗ്ധനായ എ കെ എം മൊതാഹര്‍ അഭിപ്രായപ്പെട്ടു. ഇത്തരം ഉപയോഗം നിരപരാധികളുടെ ജീവനും ആരോഗ്യത്തിനും ഭീഷണിയായി മാറിയിരിക്കയാണ്. യു എ ഇ ഫെഡറല്‍ ലോ അനുസരിച്ച് ഇത്തരം നിയമലംഘനങ്ങള്‍ ശിക്ഷ വിധിക്കാവുന്ന കുറ്റകൃത്യങ്ങളുടെ ഗണത്തിലാണ് ഉള്‍പ്പെടുക. രണ്ടു മുതല്‍ അഞ്ചു വര്‍ഷം വരെ തടവും പരമാവധി പിഴയും ഇത്തരക്കാര്‍ക്ക് നല്‍കണം. 2010ലാണ് ദുബൈയെ പിടിച്ചുകുലുക്കിയ കീടനാശിനി മരണം സംഭവിച്ചത്. അഞ്ചു മാസം പ്രായമായ രണ്ടു കുട്ടികള്‍ നിരോധിത കീടനാശിനി ഉപയോഗിച്ചതിനെ തുടര്‍ന്ന് മരിച്ചതായിരുന്നു ദുബൈയെ ആഘാതമേല്‍പ്പിച്ചത്. അടുത്ത ഫഌറ്റിലെ താമസക്കാര്‍ അനധികൃതമായി കീടനാശിനി ഉപയോഗിച്ചതായിരുന്നു കുട്ടികളുടെ മരണത്തിന് ഇടയാക്കിയത്. ഇതിന് ഉത്തരവാദികളായ കമ്പനി നടത്തയ മാനേജര്‍ക്കും രണ്ട് ജോലിക്കാരും രണ്ടു വര്‍ഷം തടവും നാലു ലക്ഷം ദിര്‍ഹം ചോരപ്പണവും നല്‍കാന്‍ കോടതി വിധിച്ചു.
ഇവര്‍ അനധികൃതമായി നടത്തിയ കമ്പനിയായിരുന്നു കുട്ടികള്‍ താമസിച്ചതിനോട് ചേര്‍ന്ന ഫഌറ്റില്‍ കീടനനാശിനി തളിച്ചത്. തടവ് രണ്ടു വര്‍ഷത്തില്‍ നിന്നു ഒന്നര വര്‍ഷമായി മേല്‍ക്കോടതി കുറച്ചെങ്കിലും ചോരപ്പണം നല്‍കാന്‍ സാധിക്കാത്തതിനാല്‍ അവര്‍ ഇപ്പോഴും ജയിലിലാണ്. കൂടുതല്‍ ദീര്‍ഘിച്ച തടവും കൂടിയ തുക പിഴയും ചുമത്തിയാല്‍ നിയമം ലംഘിക്കുന്നത് ഇല്ലാതാക്കാന്‍ സാധിക്കുമെന്നാണ് ദുബൈ നഗരസഭയിലെ ഉദ്യോഗസ്ഥര്‍ പൊതുവില്‍ കരുതുന്നത്.

 

---- facebook comment plugin here -----

Latest