ഷാര്‍ജ ഹോട്ടലുകളില്‍ 1.8 ലക്ഷം വിനോദ സഞ്ചാരികളെത്തി

Posted on: August 22, 2014 7:14 pm | Last updated: August 22, 2014 at 7:14 pm

ഷാര്‍ജ: 2014ന്റെ ആദ്യ ആറു മാസങ്ങള്‍ക്കിടയില്‍ 1.8 ലക്ഷം വിനോദസഞ്ചാരികള്‍ എമിറേറ്റിലെ ഹോട്ടലുകളില്‍ എത്തിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
രാജ്യാന്തര വിനോദസഞ്ചാരികളുടെ എണ്ണമാണിത്. എമിറേറ്റിലെ ബീച്ചിനോട് ചേര്‍ന്ന ഹോട്ടലുകളിലാണ് വിനോദസഞ്ചാരികളില്‍ അധികവും താമസിച്ചത്. യൂറോപ്പില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തിയത്. രണ്ടാം സ്ഥാനത്ത് സ്വദേശി പൗരന്മാരാണുള്ളത്. വേനല്‍ അവധിയുമായി ബന്ധപ്പെടുത്തി നിരവധി പരിപാടികളാണ് ഷാര്‍ജയിലെ ഹോട്ടലുകള്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഒരുക്കിയിരുന്നത്. പ്രതീക്ഷിച്ചതിലും വലിയ സഞ്ചാരികളുടെ കുത്തൊഴുക്കാണ് ഈ വര്‍ഷത്തിന്റെ ആദ്യ ആറു മാസങ്ങളില്‍ ഷാര്‍ജയിലേക്ക് എത്തിയതെന്ന് ഷാര്‍ജ കൊമേഴ്‌സ് ആന്‍ഡ് ടൂറിസം ഡവലപ്‌മെന്റ് അതോറിറ്റി(എസ് സി ടി ഡി എ) ഡയറക്ടര്‍ ജനറല്‍ ഖാലിദ് ജാസിം അല്‍ മിദ്ഫ വ്യക്തമാക്കി.