ഡാറ്റാ സെന്റര്‍ കേസില്‍ സിബിഐ അന്വേഷണം അവസാനിപ്പിച്ചു

Posted on: August 22, 2014 6:39 pm | Last updated: August 23, 2014 at 12:53 am

vs

തിരുവനന്തപുരം: ഡാറ്റാ സെന്റര്‍ റിലയന്‍സിന് കൈമാറിയതുമായി ബന്ധപ്പെട്ട കേസ് സിബിഐ അവസാനിപ്പിച്ചു. കൈമാറ്റത്തിന് ക്രമക്കേട് നടന്നതിന് തെളിവുകളില്ലെന്ന് കാണിച്ചാണ് കേസില്‍ എഫ്‌ഐആര്‍ പോലും റജിസ്റ്റര്‍ ചെയ്യാതെ സിബിഐ അന്വേഷണം അവസാനിപ്പിക്കുന്നത്. വിഎസ് അച്ചുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴായിരുന്നു ഡാറ്റാ സെന്റര്‍ റിലയന്‍സിന് കൈമാറിയത്. വിഎസ് അച്ചുതാനന്ദനും വ്യവസായ ഇടനിലക്കാരന്‍ ടിജി നന്ദകുമാറിനേയും ലക്ഷ്യമിട്ടായിരുന്നു ഡാറ്റാ സെന്റര്‍ കേസിന്റെ അന്വേഷണം സര്‍ക്കാര്‍ സിബിഐക്ക് കൈമാറിയത്. സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ് ഉള്‍പ്പടെയുള്ള യുഡിഎഫ് നേതാക്കളായിരുന്നു ഡാറ്റാ സെന്റര്‍ കൈമാറ്റത്തില്‍ അഴിമതി ആരോപിച്ചത്.