നെടുമ്പാശ്ശേരിയില്‍ യാത്രക്കാരനില്‍ നിന്ന് രണ്ട് കിലോ സ്വര്‍ണം പിടിച്ചു

Posted on: August 22, 2014 12:37 pm | Last updated: August 22, 2014 at 5:12 pm
SHARE

gold_bars_01കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. പുലര്‍ച്ചെ ദുബൈയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശിയില്‍ നിന്ന് എകദേശം രണ്ട് കിലോ തൂക്കം വരുന്ന സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ പിടികൂടി. 17 സ്വര്‍ണ ബിസ്‌ക്കറ്റുകളാണ് എയര്‍ ഇന്റലിജന്‍സ്, എയര്‍ കസ്റ്റംസ് വിഭാഗങ്ങള്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ ഇയാളില്‍ നിന്ന് പിടികൂടിയത്. ജീന്‍സിന്റെ പോക്കറ്റില്‍ ഒളിപ്പിച്ച നിലയിാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സംശയം തോന്നിയതിനെ തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ നിഷേധിച്ചു. തുടര്‍ന്ന് വിശദമായ ദേഹപരിശോധന നടത്തിയപ്പോഴാണ് സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ കണ്ടെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here