മഅദനിയുടെ ജാമ്യം ഒരുമാസത്തേക്ക് നീട്ടി

Posted on: August 22, 2014 12:08 pm | Last updated: August 23, 2014 at 9:32 am

madaniബംഗളൂരു: ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിയായ പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനിയുടെ ജാമ്യം സുപ്രീംകോടതി ജാമ്യം ഒരു മാസത്തേക്ക് കൂടി നീട്ടി. ജാമ്യം നല്‍കരുതെന്ന് കര്‍ണാടക സര്‍ക്കാരിന്റെ വാദം സുപ്രിംകോടതി തള്ളി. രണ്ടാഴ്ച മുതല്‍ രണ്ട് മാസം വരെ ജാമ്യ കാലാവധി നീട്ടണമെന്നായിരുന്നു മഅ്ദനിയുടെ ആവശ്യം. എന്നാല്‍ ജാമ്യം നല്‍കുന്നത് കേസിനെ ബാധിക്കുമെന്നായിരുന്നു കര്‍ണാടക സര്‍ക്കാറിന്റെ വാദം.

മഅദനിയുടെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്നും കര്‍ണാടക സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. മഅദനിയെ ആശുപത്രിയില്‍ വി ഐ പികള്‍ സന്ദര്‍ശിക്കുന്നുവെന്നും മഅ്ദനി ജാമ്യത്തില്‍ ഇറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും കര്‍ണാടക വാദിച്ചു. എന്നാല്‍ ഈ വാദങ്ങളെല്ലാം തള്ളിയ കോടതി മഅദനിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.