Connect with us

Kerala

പുതിയ മദ്യനയം സര്‍ക്കാര്‍ അംഗീകരിച്ചു: 312 ബാറുകള്‍ ഉടന്‍ പൂട്ടുമെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: വ്യാഴാഴ്ച്ചത്തെ യു ഡി എഫ് യോഗത്തില്‍ തീരുമാനിച്ച മദ്യനയം സര്‍ക്കാര്‍ അംഗീകരിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാരിന്റെ പുതിയ മദ്യനയം ഈ മാസം 26ന് കോടതിയെ അറിയിക്കും. യു ഡി എഫ് തീരുമാനങ്ങള്‍ ഉടന്‍ നടപ്പാക്കും.ഞായറാഴ്ച്ചകള്‍ ഡ്രൈ ഡെ ആയി ആചരിക്കും. ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 312 ബാറുകള്‍ പൂട്ടാന്‍ മാര്‍ച്ച് 31 വരെ കാത്തിരിക്കേണ്ടതില്ല.

ഗാന്ധിജയന്തി മുതല്‍ ഔട്ട്‌ലെറ്റുകളുടെ എണ്ണം കുറയ്ക്കും. വര്‍ഷത്തില്‍ 10 ശതമാനം ഔട്ട്‌ലെറ്റുകള്‍ പൂട്ടാനാണ് സര്‍ക്കാര്‍ തീരുമാനം. ഇത് പ്രകാരം 39 ഔട്ട്‌ലെറ്റുകള്‍ ഈ വര്‍ഷം പൂട്ടും. ഒക്ടോബര്‍ അഞ്ച് മുതലുള്ള ഞായറാഴ്ച്ചകള്‍ െ്രെഡ ഡെ ആയി ആചരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.