മദ്യനയത്തില്‍ ഗോളടിച്ചത് ഉമ്മന്‍ചാണ്ടിയെന്ന് വെള്ളാപ്പള്ളി

Posted on: August 22, 2014 10:50 am | Last updated: August 23, 2014 at 12:52 am

vellappally-natesanആലപ്പുഴ: മദ്യനയത്തില്‍ ഗോളടിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വി എം സുധീരന്‍ ഗോളടിക്കാന്‍ കഴിഞ്ഞില്ല. ഉമ്മന്‍ചാണ്ടിയുടെ ഗോള്‍ ഫൗളാണോയെന്ന് കാലം തെളിയിക്കും. തീരുമാനമെടുത്തിരിക്കുന്നത് യു ഡി എഫാണ് സര്‍ക്കാര്‍ തീരുമാനം നയപരമായി നടപ്പാക്കുമോയെന്നാണ് അറിയേണ്ടതെന്നും വെള്ളാപ്പള്ളി ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബാറുകള്‍ തുറക്കില്ലെന്ന പ്രഖ്യാപനം ഗ്രൂപ്പ് കളിയുടെ ഭാഗമാണ്. ബാറുകള്‍ പൂട്ടണമെന്ന് പറയുന്നവര്‍ ബീവറേജസ് ഔട്ടലെറ്റുകള്‍ പൂട്ടണമെന്ന് പറയുന്നില്ല. മദ്യ വര്‍ജ്ജനമാണ് നയമെങ്കില്‍ വൈനും പാടില്ല. സര്‍ക്കാറിന്റെ ബീവറേജസ് കോര്‍പറേഷനെ കുറിച്ച് ആദര്‍ശ ധീരനും തിരുമേനിമാരും ഒന്നും പറയുന്നില്ലെന്ന് വെള്ളാപ്പള്ളി ആരോപിച്ചു.