ഇ കെ ഹസന്‍മുസ്‌ലിയാര്‍ ഉറൂസ് മുബാറക്കിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Posted on: August 22, 2014 7:48 am | Last updated: August 22, 2014 at 7:49 am

ഹസനിയ്യനഗര്‍: ഈ മാസം 24ന് കല്ലേക്കാട് ജാമിഅ ഹസനിയ്യയില്‍ നടക്കുന്ന മുപ്പത്തിമൂന്നാം ഇ കെ ഹസ്സന്‍മുസ്‌ലിയാര്‍ ഉറൂസ് മുബാറക്കിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതിഭാരവാഹികള്‍ അറിയിച്ചു.
അസര്‍ നിസ്‌കാരാന്തരം നടക്കുന്ന ഖത്മുല്‍ ഖുര്‍ആനോടു കൂടി പരിപാടിക്ക് തുടക്കം കുറിക്കും. ശേഷമുള്ള പ്രാര്‍ഥനക്ക് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ നേതൃത്വം നല്‍കും. തുടര്‍ന്ന് നടക്കുന്ന മൗലീദ് പാരായണത്തിന് കെ കെ അബൂബക്കര്‍ മുസ്‌ലിയാര്‍ താഴെക്കോട് നേതൃത്വം നല്‍കും.
മാസംതോറും നടന്നുവരാറുള്ള സ്വലാത്ത് മജ്‌ലിസിന് കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം നേതൃത്വം നല്‍കും. മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി ആമുഖ പ്രഭാഷണം നടത്തും.സയ്യിദ് അബ്ദുറഹ് മാന്‍ ഇമ്പിച്ചിക്കോയ അല്‍ബുഖാരി ബായാര്‍ അനുസ്മരണ പ്രഭാഷണവും സമാപന പ്രാര്‍ഥനയും നിര്‍വഹിക്കും. സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, സയ്യിദ് പി എം എസ് തങ്ങള്‍ തൃശൂര്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍, സയ്യിദ് ശഹീര്‍ തങ്ങള്‍ പഴമ്പാലക്കോട്, സയ്യിദ് തഖിയുദ്ദീന്‍ അല്‍ ഹൈദറൂസി, എന്‍ അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, കെ വി അബൂബക്കര്‍ മുസ്‌ലിയാര്‍ ചെരിപ്പൂര്‍, പി സി അബ്ദുള്ള മുസ്‌ലിയാര്‍ എളയൂര്‍, സി എം എസ് മുഹമ്മദ് മുസ്‌ലിയാര്‍, മുഹമ്മദ് മുസ്‌ലിയാര്‍ മണ്ണൂര്‍, സി എം ഹംസ മുസ്‌ലിയാര്‍, ജമാലുദ്ദീന്‍ ഫൈസി വീരമംഗലം, കെ കെ എം സഅദി ആലിപറമ്പ്, മുഹമ്മദ് അലി ഹസ്‌റത്ത് പൂടൂര്‍, ഇല്യാസ് ബാഖവി കുനിശ്ശേരി, മുഹമ്മദ് അലി ഹസ്‌റത്ത് കൊടുവായൂര്‍, ഡോ നൂര്‍മുഹമ്മദ് ഹസ്‌റത്ത് കൊടുവായൂര്‍, എന്‍ കെ സിറാജുദ്ദീന്‍ ഫൈസി വല്ലപ്പുഴ, എം വി സിദ്ദീഖ് സഖാഫി ഒറ്റപ്പാലം, കെ ഉമര്‍ മദനി, അശ്‌റഫ് സഖാഫി അരിയൂര്‍, പി പി മുഹമ്മദ്കുട്ടി മാസ്റ്റര്‍, എം കബീര്‍ വെണ്ണക്കര, കെ നൂര്‍മുഹമ്മദ് ഹാജി പള്ളിക്കുളം തുടങ്ങിയവര്‍ പങ്കെടുക്കും.