Connect with us

Malappuram

നഷ്ടമായത് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തിയ നേതാവ്: സമസ്ത

Published

|

Last Updated

മലപ്പുറം: കേരളത്തിലെ തലയെടുപ്പുള്ള പണ്ഡിത പ്രതിഭയും നിരവധി പണ്ഡിതന്‍ാരുടെ ഗുരുവര്യനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്രമുശാവറ മെമ്പറും ജില്ലാ സമസ്ത അഡൈ്വസറി ബോര്‍ഡംഗവുമായ തിരൂരങ്ങാടി ബാപ്പുമുസ്‌ലിയാരുടെ നിര്യാണത്തില്‍ സമസ്ത മലപ്പുറം ജില്ലാ കമ്മറ്റി അനുശോചിച്ചു.
പ്രാസ്ഥാനിക നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും സര്‍വവിധ ഊര്‍ജവും പകര്‍ന്നു ആദര്‍ശ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തിയ ബാപ്പു മുസ്‌ലിയാര്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലകളില്‍ സര്‍വ്വകലാ വല്ലഭനായി വിരാജിച്ച അപൂര്‍വം പണ്ഡിതരില്‍ പ്രമുഖനായിരുന്നു.
വര്‍ത്തമാനകാല അറബി സാഹിത്യത്തിന്റെ കുലപതിയായ ബാപ്പു മുസ്‌ലിയാര്‍ പ്രവാചകാനുരാഗ കാവ്യ രംഗത്തെ കൈരളിയുടെ ബൂസ്വീരിയായിരുന്നു.
പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, പൊന്‍മള മൊയ്തീന്‍ കുട്ടി ബാഖവി, താനാളൂര്‍ അബ്ദു മുസ്‌ലിയാര്‍, തെന്നല അബൂ ഹനീഫല്‍ ഫൈസി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, സയ്യിദ് ഹബീബ് കോയ തങ്ങള്‍, കെ കെ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, അലവി ദാരിമി ചെറുകുളം, ഹംസക്കോയ ബാഖവി മൂന്നിയൂര്‍, ഹൈദര്‍ മുസ്‌ലിയാര്‍ മാണൂര്‍, ഇബ്‌റാഹിം ബാഖവി മേല്‍മുറി, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, കെ പി മിഖ്ദാദ് ബാഖവി ചുങ്കത്തറ സംബന്ധിച്ചു. കൊളത്തൂര്‍ അലവി സഖാഫി സ്വാഗതവും ടി ടി മഹ്മൂദ് ഫൈസി നന്ദിയും പറഞ്ഞു.