സുരക്ഷാ കവാടത്തില്‍ തലയിടിച്ച് നാലു വയസുകാരന്‍ മരിച്ചു

Posted on: August 21, 2014 8:15 pm | Last updated: August 21, 2014 at 8:25 pm

അജ്മാന്‍: വില്ലയിലെ വൈദ്യുത സുരക്ഷാ കവാടത്തില്‍ തല കുടുങ്ങി നാലു വയസുകാരന്‍ മരിച്ചു. അജ്മാനില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം. ആരെങ്കിലും കവാടത്തിലൂടെ കടന്ന് പോകുമ്പോള്‍ തനിയെ അടയുകയും തുറക്കുകയും ചെയ്യുന്ന സംവിധാനമാണ് വില്ലയിലുണ്ടായിരുന്നതെന്നും കൊച്ചു കുഞ്ഞായതിനാല്‍ ഇത് കവാട സെന്‍സറില്‍ പതിയാത്തതാണ് അപകടത്തില്‍ കാരണമെന്നും മദീന പോലീസ് സ്റ്റേഷന്‍ സി ഐ ഡി ഡയറക്ടര്‍ മേജര്‍ ഇബ്‌റാഹീം അല്‍ ശേഹി പറഞ്ഞു. കവാടത്തില്‍ തലകുടുങ്ങി തല തകര്‍ന്ന് പോയ നിലയില്‍ കുഞ്ഞിനെ ഖലീഫാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
കുഞ്ഞ് അപകടത്തില്‍പെട്ട വിവരം അയല്‍ക്കാരാണ് വീട്ടുകാരെ അറിയിച്ചത്. 12 വയസുള്ള മൂത്ത സഹോദരനാണ് കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചത്.