പ്ലസ്ടു: മന്ത്രിസഭാ ഉപസമിതിക്ക് അയച്ച നോട്ടീസ് ഹൈക്കോടതി പിന്‍വലിച്ചു

Posted on: August 21, 2014 1:37 pm | Last updated: August 22, 2014 at 12:00 am

Kerala High Courtകൊച്ചി: പ്ലസ്ടു കേസില്‍ മന്ത്രിസഭാ ഉപസമിതിക്ക് അയച്ച നോട്ടീസ് ഹൈക്കോടതി പിന്‍വലിച്ചു. ഹര്‍ജിയില്‍ ഉപസമിതി സ്വാഭാവികമായും കക്ഷിയാകും എന്ന് നിരീക്ഷിച്ച കോടതി കഴിഞ്ഞ ദിവസം നോട്ടീസ് അയക്കാന്‍ നല്കിയ നിര്‍ദ്ദേശം പിന്‍വലിക്കുകയായിരുന്നു. ഉപസമിതിക്ക് നോട്ടീസ് അയക്കാനുള്ള ഹൈക്കോടതി തീരുമാനത്തെ മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു.

പ്ലസ് ടു അനുവദിച്ചതില്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ നിര്‍ദ്ദേശം മറികടന്ന് മന്ത്രസഭാ ഉപസമിതി പ്രവര്‍ത്തിച്ചതിനെ ചോദ്യം ചെയ്താണ് കോടതി നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടിരുന്നത്.