മോഹന്‍ ഭഗവതിനെതിരെ കേസെടുക്കണമെന്ന് അബു ആസ്മി

Posted on: August 21, 2014 10:56 am | Last updated: August 22, 2014 at 12:00 am

mohan bhagavathമുംബൈ: ഹിന്ദു രാഷ്ട്രവാദം ഉന്നയിച്ച് വര്‍ഗ്ഗീയ ധ്രൂവീകരണത്തി ശ്രമിക്കുന്ന ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭഗവത്തിനെതിരെ കേസെടുക്കണമെന്ന് എസ് പി നേതാവ് അബു അസ്മി. മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ആര്‍ ആര്‍ പാട്ടീലിന് അയച്ച കത്തിലാണ് അസ്മി ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. വരുന്ന അസംബ്ലി തെരഞ്ഞെടുപ്പിനുമുമ്പ് സംസ്ഥാനത്ത് സാമുദായിക ധ്രുവീകരണം ഉണ്ടാക്കി നേട്ടം കൊയ്യാനാണ് ഭാഗവത് ശ്രമിക്കുന്നത്. എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്ന ഭാഗവതിന്റെ പരാമര്‍ശം ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യം നിഷേധിക്കുന്നതാണെന്നും അസ്മി കത്തില്‍ പറയുന്നു.

കഴിഞ്ഞ ഞായറാഴ്ച വി എച്ച് പിയുടെ വാര്‍ഷിക സമ്മേളനത്തില്‍ ഭഗവത് നടത്തിയ പ്രസംഗമാണ് വിവാദമുണ്ടാക്കിയത്. ഇന്ത്യ ഹിന്ദു രാജ്യമാണെന്നും ഹിന്ദുത്വമാണ് ഇന്ത്യയുടെ സ്വത്വമെന്നുമായിരുന്നു ഭഗവത് പറഞ്ഞത്.

ALSO READ  കൊല്ലത്ത് സി പി എമ്മുകാരനെ ആര്‍ എസ് എസുകാര്‍ കുത്തിക്കൊന്നു