Connect with us

National

നദി നീന്തിക്കടന്ന്; ഗുജറാത്ത് സര്‍ക്കാറിന് മനുഷ്യവകാശ കമ്മീഷന്‍ നോട്ടീസ്‌

Published

|

Last Updated

ന്യൂഡല്‍ഹി: ഗുജറാത്തില്‍ സ്‌കൂളിലെത്താന്‍ വിദ്യാര്‍ഥികള്‍ നദി നീന്തിക്കടക്കണമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഗുജറാത്ത് സര്‍ക്കാറിന് നോട്ടീസയച്ചു. നാലാഴ്ചകള്‍ക്കുള്ളില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് ചീഫ് സെക്രട്ടറിക്കാണ് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
ഗുജറാത്തിലെ ഛോദ ഉദേപൂര്‍ ജില്ലയിലെ അഞ്ച് ഗ്രാമങ്ങളിലെ വിദ്യാര്‍ഥികള്‍ ഹിരണ്‍ നദിക്ക് കുറുകെ പാലമില്ലാത്തതിനാല്‍ ഈ നദി നീന്തിക്കടന്നാണ് തിലക്‌വാദ താലൂക്കിലെ ഉദവാദി ഗ്രാമത്തിലുള്ള സര്‍ക്കാര്‍ സ്‌കൂളിലെത്തുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുട്ടികള്‍ സ്‌കൂളുകളിലേക്ക് നീന്തിപ്പോകുന്നതിന്റെ ചിത്രവും മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് കമ്മീഷന്‍ സര്‍ക്കാറിന് നോട്ടീസ് നല്‍കിയത്.
നദിക്ക് കുറുകെ പാലം പണിയണമെന്ന് ദീര്‍ഘകാലമായി നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.
മാധ്യമ റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ വിദ്യാര്‍ഥികളുടെ ജീവിക്കാനുള്ള അവകാശത്തെയും വിദ്യാഭ്യാസ അവകാശത്തെയും ഹനിക്കുന്ന നടപടിയാണ് അതെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.
സ്‌കൂളിലെത്തുന്നത്