ഗ്യാസ് ലോറി ഡ്രൈവര്‍മാരുടെ സമരം അവസാനിച്ചു

Posted on: August 20, 2014 6:27 pm | Last updated: August 20, 2014 at 6:27 pm

gas cylinderകൊച്ചി; ശമ്പള വര്‍ധനയാവശ്യപ്പെട്ട് ബിപിസിഎല്‍ പ്ലാന്റിലെ സിലിണ്ടര്‍ ലോറി തൊഴിലാളികള്‍ നടത്തിവന്ന സമരം അവസാനിച്ചു. മാനേജ്‌മെന്റ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ഡ്രൈവര്‍മാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. സമരത്തെ തുടര്‍ന്ന് ഏഴ് ജില്ലകളിലേക്കുള്ള പാചകവാതക വിതരണം തടസ്സപ്പെട്ടിരുന്നു.