വിദ്യാഭ്യാസ വകുപ്പ് സര്‍ക്കാറിന് അപമാനകരം: പി സി ജോര്‍ജ്

Posted on: August 20, 2014 12:12 am | Last updated: August 20, 2014 at 12:12 am

PC-GEORGEമുണ്ടക്കയം: വിദ്യാഭ്യാസ വകുപ്പ് കേരള സര്‍ക്കാറിന് അപമാനകരമാണെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്. മുണ്ടക്കയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ വകുപ്പിന്റ പ്രവര്‍ത്തനങ്ങള്‍ കേരള ജനതക്കു നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. പ്ലസ് ടു ഏകജാലക സമ്പ്രദായം തികഞ്ഞ പരാജയമാണ്. പ്ലസ് ടു കോഴ്‌സുകളും ബാച്ചുകളും അനുവദിച്ചെങ്കിലും പ്രവേശനം നല്‍കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. ഭരണ-പ്രതിപക്ഷ എം എല്‍ എമാരില്‍ ഭൂരിപക്ഷം പേരും എതിര്‍ത്തിട്ടും ഏകജാലകം ആര്‍ക്ക് വേണ്ടിയാണ് തുടരുന്നതെന്ന് മന്ത്രി വ്യക്തമാക്കണം. അദ്ദേഹം പറഞ്ഞു