കശ്മീര്‍ വിഘടനവാദികളുമായി പാകിസ്ഥാന്‍ ചര്‍ച്ച

Posted on: August 19, 2014 5:28 pm | Last updated: August 19, 2014 at 5:28 pm

INDIA-PAKന്യൂഡല്‍ഹി: ഇന്ത്യയുടെ ശക്തമായ എതിര്‍പ്പുകള്‍ അവഗണിച്ച് കശ്മീര്‍ വിഘടനവാദികളുമായി പാകിസ്ഥാന്‍ ചര്‍ച്ച നടത്തുന്നു. പാക് സ്ഥാനപതി ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് നേതാവ് സെയ്ദ് അളി ഷാ ഗീലാനിയുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി. ചര്‍ച്ച നടത്തിയത് ചട്ട വിരുദ്ധമല്ലെന്ന് പാക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സ്ഥാനപതിയെ വിളിക്കില്ലെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കി.
പാക് നടപടിയില്‍ പ്രതിഷേധിച്ച് പാകിസ്ഥാന്‍ സ്ഥാനപതി കാര്യാലയത്തിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളാകുമെന്ന് ഇതോടെ ഉറപ്പായി.