മെസേജിംഗ് ആപ്ഉപയോഗത്തിന് പണം ഈടാക്കണമെന്ന ആവശ്യം ട്രായ് തള്ളി

Posted on: August 19, 2014 1:44 pm | Last updated: August 20, 2014 at 12:56 am

Whatsapp

ന്യൂഡല്‍ഹി: വാട്ട്‌സ്ആപ്അടക്കമുള്ള മെസേജിംഗ് ആപ്പുകളുടെ ഉപയോഗത്തിന് പണം ഈടാക്കണമെന്ന ടെലികോം കമ്പനികളുടെ ആവശ്യം ട്രായ് തള്ളി. വാട്ട്‌സ്ആപ്, വൈബര്‍, സ്‌കൈപ് തുടങ്ങിയ സൗജന്യ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്ക് യൂസേജ് ഫീസ് ഏര്‍പ്പെടുത്തണമെന്നായിരുന്നു ടെലികോം കമ്പനികളുടെ ആവശ്യം. ഉപയോക്താക്കളില്‍ ഭൂരിപക്ഷവും സൗജന്യ സേവനങ്ങളെ ആശ്രയിക്കുന്നതിനാല്‍ തങ്ങള്‍ക്ക് പ്രതിവര്‍ഷം ഏകദേശം 5000 കോടി രൂപയുടെ നഷ്ടം സംഭവിക്കുന്നു എന്നായിരുന്നു കമ്പനികളുടെ വാദം.

എന്നാല്‍ ടെലികോം കമ്പനികളുടെ നഷ്ടം നികത്താന്‍ ഡാറ്റാ സേവനങ്ങള്‍ വഴി ടെലികോം കമ്പനികള്‍ക്ക് കഴിയുമെന്നാണ് ട്രായ് നിലപാട്.