മനുഷ്യന്റെ ആകുലതകള്‍ക്ക് ആശ്വാസമേകലാണ് ദൗത്യം: കൂറ്റമ്പാറ

Posted on: August 19, 2014 10:45 am | Last updated: August 19, 2014 at 10:45 am

കല്‍പ്പറ്റ: ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വലിയ ഉത്തരവാദിത്വമാണ് ഏറ്റെടുത്തിരിക്കുന്നതെന്നും ജാതി-മത-സങ്കുചിത ചിന്തകള്‍ക്കൊന്നും അവിടെ ഒരു പ്രസക്തിയുമില്ലെന്നും വേദനിക്കുന്ന മനുഷ്യന്റെ ആകുലതകള്‍ക്ക് ആശ്വാസമേകുക എന്ന ഒരേയൊരു ദൗത്യമാണ് നമ്മുടെ മുന്നിലുള്ളതെന്ന് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി പറഞ്ഞു. കല്‍പ്പറ്റ ദാറുല്‍ഫലാഹില്‍ നടന്ന ജില്ലാ എസ് വൈ എസിന് കീഴിലുള്ള സാന്ത്വനം വളണ്ടിയേഴ്‌സ് സംഗമത്തില്‍ വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ രോഗികള്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും കൈതാങ്ങാവുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത്. ദാറുല്‍ഫലാഹ് പ്രിന്‍സിപ്പാള്‍ എം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.സാന്ത്വനം ജില്ലാ ചെയര്‍മാന്‍ കെ എസ് മുഹമ്മദ് സഖാഫി അധ്യക്ഷത വഹിച്ചു.
ഡോ. നൂറുദ്ദീന്‍ റാസി, എസ് ശറഫുദ്ദീന്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. മാനന്തവാടി,സുല്‍ത്താന്‍ ബത്തേരി, വെള്ളമുണ്ട, കല്‍പ്പറ്റ,മേപ്പാടി സോണുകളിലെ ആതുര സേവന മേഖലയില്‍ സന്നദ്ധ സേവനം ചെയ്യുന്നവരാണ് സംഗമത്തില്‍ പങ്കെടുത്തത്. കെ കെ മുഹമ്മദലി ഫൈസി, കെ ഒ അഹമ്മദ്കുട്ടി ബാഖവി, എസ് അബ്ദുല്ല, സി എച്ച് നാസര്‍ മാസ്റ്റര്‍, സൈനുദ്ദീന്‍ വാഴവറ്റ സംബന്ധിച്ചു. പി സി ഉമറലി സ്വാഗതവും മുഹമ്മദലി സഖാഫി പുറ്റാട് നന്ദിയും പറഞ്ഞു.