പിരിച്ചുവിട്ട ഭരണ സമിതിക്ക് ഭരണം തിരിച്ചു നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

Posted on: August 19, 2014 10:41 am | Last updated: August 19, 2014 at 10:41 am

kerala high court picturesമണ്ണാര്‍ക്കാട്: ബാങ്കില്‍ സാമ്പത്തിക തിരിമറി നടത്തിയ സംഭവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ അഡ്മിനിസ്‌ട്രേററ്റീവ് ഭരണത്തിലായിരുന്ന കുമരംപുത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണ സമിതിക്ക് വീണ്ടും അധികാരം നല്‍കാന്‍ ഹൈകോടതി ഉത്തരവായി. 2013 ഡിസംബര്‍ 16നാണ് ബാങ്കിന്റെ ഭരണം അഡ്മിനിസ്‌ട്രേറ്റര്‍ ഏറ്റെടുത്തത്.
പണയംവെച്ച സ്വര്‍ണ്ണം വീണ്ടും ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് കണക്കില്‍ കൃതൃമം കാണിച്ച് ബാങ്കിലെ ചില ജീവനക്കാര്‍ പണം തിരിമറി നടത്തിയതും ബാങ്ക് നവീകരണത്തിലെ അഴിമതിയെയും തുടര്‍ന്ന് സഹകരണ വകുപ്പ് നടത്തിയ പരിശോധനയില്‍ ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തുകയും ഭരണസമിതി ബന്ധപ്പെട്ട ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ‘രണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏറ്റെടുത്തത്. ഇതിനെതിരെ ഭരണസമിതി ഹൈകോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഹൈകോടതി ഭരണസമിതിക്കു തന്നെ ഭരണം തിരിച്ചു നല്‍കാന്‍ ഉത്തരവിട്ടത്.