പൂട്ടിക്കിടക്കുന്ന 418 ബാറുകളുടെ നിലവാര പരിശോധന തുടങ്ങി

Posted on: August 19, 2014 10:16 am | Last updated: August 19, 2014 at 10:46 am

bar

തിരുവനന്തപുരം: സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന 418 ബാറുകളില്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍മാരുടെ പരിശോധന തുടങ്ങി. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് പരിശോധ. പരിശോധനയുടെ റിപ്പോര്‍ട്ട് 26 ന് മുമ്പ് എക്‌സൈസ് കമ്മീഷണര്‍ സര്‍ക്കാരിന് നല്‍കും. പൂട്ടിക്കിടക്കുന്ന ബാറുകളുടെ നിലവാരം പരിശോധിച്ച് ആഗസ്റ്റ് 26ന് റിപ്പോര്‍ട്ട് നല്‍കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പരിശോധന നടത്തുന്നത്.