ഒരു വിഭാഗം ജനങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് അകന്നുവെന്ന് എം എ ബേബി

Posted on: August 19, 2014 8:58 am | Last updated: August 20, 2014 at 12:56 am

ma-baby

ആലപ്പുഴ: ഒരു വിഭാഗം ജനങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് അകന്നുവെന്ന് സി പി എം പോളിറ്റ്ബ്യൂറോ മെമ്പര്‍ എം എ ബേബി. ദേശീയ തലത്തിലും പാര്‍ട്ടി തിരിച്ചടി നേരിട്ട് കൊണ്ടിരിക്കുകയാണ്. ബംഗാളില്‍ ഇടതുപക്ഷത്തിനുണ്ടായ തോല്‍വി അതിന് തെളിവാണ്. വിശാലമായ ഇടതുപക്ഷ ഐക്യമാണ് കാലഘട്ടത്തിന്റെ ആവശ്യം. ഇടത് പക്ഷവുമായി സഹകരിക്കാന്‍ തയ്യാറുള്ള ചിന്തകന്‍മാരേയും ബുദ്ധിജീവികളേയും പാര്‍ട്ടിയുമായി സഹകരിപ്പിക്കാന്‍ ശ്രദ്ധിക്കണമെന്നും ബേബി പറഞ്ഞു.

 

ആലപ്പുഴയില്‍ പി കൃഷ്ണപിള്ള അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് ബേബി സ്വയം വിമര്‍ശനാത്മകമായ പരാമര്‍ശങ്ങള്‍ നടത്തിയത്. ഇടത് ഐക്യം വേണമെന്ന ആശയം മുന്നോട്ട് വെച്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ഇടത് ഐക്യം വീണ്ടും ബേബി ആവര്‍ത്തിച്ചിരിക്കുന്നത്.