കുമ്പള സോണില്‍ 132 അംഗ കര്‍മസേന എസ് വൈ എസ് സമര്‍പ്പണം 22ന്

Posted on: August 19, 2014 1:36 am | Last updated: August 19, 2014 at 1:36 am

കുമ്പള: സമര്‍പ്പിത യൗവനം, സാര്‍ഥക മുന്നേറ്റം എന്ന കാലിക പ്രസക്ത പ്രമേയവുമായി മലപ്പുറത്ത്് നടക്കുന്ന എസ് വൈ എസ് 60-ാം വാഷിക സമ്മേളന ഭാഗമായി കുമ്പള സോണില്‍ 132 അംഗ കര്‍മസേനയെ (സ്വഫ്‌വ) സജ്ജമാക്കാന്‍ സോണ്‍ കമ്മിറ്റി തീരുമാനിച്ചു. ഈ സോണ്‍ കമ്മിറ്റിക്കു കീഴിലുള്ള എണ്‍മകജെ, പുത്തിഗെ, കുമ്പള, പൈവളിഗെ സര്‍ക്കിളുകളില്‍ നിന്നും പ്രത്യേകം തിരഞ്ഞെടുക്കപ്പെടുന്ന 33 അംഗങ്ങള്‍ വീതമുള്ള ‘സ്വഫ്‌വ’ വിംഗിന് സോണ്‍ തലത്തിലുള്ള പ്രഥമ കോച്ചിംഗ് ക്യാമ്പ് (‘സമര്‍പ്പണം 2014’) ഈമാസം 22ന് ഉച്ചയ്ക്ക് 2.30ന് കുമ്പള ശാന്തിപ്പള്ളം മുഹിമ്മാത്ത് മദ്‌റസയില്‍ നടക്കും. ഡി ആര്‍ ജി അംഗം കൂടിയായ ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, വൈസ് പ്രസിഡന്റ് അബ്ദുല്‍ഖാദിര്‍ സഖാഫി മൊഗ്രാല്‍ എന്നിവര്‍ നേതൃത്വം നല്‍കും.
ക്യാമ്പിന് സമാപനം കുറിച്ച് വൈകിട്ട് കുമ്പള ടൗണില്‍ വിളംബര ജാഥയും സംഘടിപ്പിക്കും. ഇതു സംബന്ധമായി ചേര്‍ന്ന അവലോകന യോഗത്തില്‍ ചെയര്‍മാന്‍ അബ്ദുല്‍ വാഹിദ് സഖാഫി ദേരടുക്ക ആദ്ധ്യക്ഷം വഹിച്ചു. സയ്യിദ് ഹബീബുല്‍ അഹ്ദല്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ , കന്തല്‍ സൂപ്പി മദനി, സിദ്ദീഖ്് സഖാഫി ആവളം, ഇബ്‌റാഹീം സഅദി മളി, അഷ്‌റഫ് സഅദി ആരിക്കാടി, അബ്ദുസ്സലാം സഖാഫി പാട്‌ലടുക്ക, അബ്ദുറസ്സാഖ് മദനി ബായാര്‍, ബി കെ യൂസുഫ് ഹാജി ബാപ്പാലിപ്പൊനം, സിദ്ദീഖ് മാസ്റ്റര്‍ പി കെ നഗര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ എം കളത്തൂര്‍ സ്വാഗതം പറഞ്ഞു.