യാത്രക്കിടയില്‍ ഓട്ടോറിക്ഷയില്‍ മറന്നുവെച്ച ബാഗ് ഉടമസ്ഥന് തിരിച്ചേല്‍പിച്ച് ഡ്രൈവര്‍ മാതൃകയായി

Posted on: August 19, 2014 1:35 am | Last updated: August 19, 2014 at 1:35 am

ചെറുവത്തൂര്‍: യാത്രക്കിടയില്‍ ദമ്പതികള്‍ ഓട്ടോറിക്ഷയില്‍ മറന്നുവെച്ച സ്വര്‍ണ്ണവും പണവും അടങ്ങുന്ന ബാഗ് ഉടമസ്ഥന് തിരിച്ചേല്‍പ്പിച്ച് ഓട്ടോ െ്രെഡവര്‍ സത്യസന്ധത തെളിയിച്ചു. ഓരി മുക്കിലെ ഓട്ടോ െ്രെഡവര്‍ എം സുഗേഷാണ് ഒരു യഥാര്‍ഥ ഡ്രൈവറുടെ ഉത്തരവാദിത്വം നിറവേറ്റി ശ്രദ്ധേയനായത്. ഇന്നലെ രാവിലെ ഒമ്പതുമണിയോടെ കാടംകോട് സ്വദേശി ശ്രീജിത്തും ഭാര്യും ചെറുവത്തൂരിലേക്ക് യാത്ര ചെയ്യവേയാണ് സുഗേഷിന്റെ റിക്ഷയില്‍ സ്വര്‍ണ്ണവും പണവും അടങ്ങുന്ന വാനിറ്റി ബാഗ് മറന്നുവെച്ചത്. തിരിച്ചുപോയി ഏറെ സമയത്തിന് ശേഷമാണ് റിക്ഷയിലെ ബാഗ് ഡ്രൈവറുടെ ശ്രധയില്‌പ്പെടുന്നത്. തുടര്‍ന്ന് ബാഗിനുള്ളിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ വഴി ഉടമസ്ഥനെ കണ്ടെത്തുകയായിരുന്നു.