Connect with us

Ongoing News

ക്യാപ്റ്റന്‍ ധോണി വിമര്‍ശിക്കപ്പെടുന്നു

Published

|

Last Updated

ലണ്ടന്‍: ഓവലിലെ നാണക്കേടിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ മാറ്റങ്ങള്‍ക്കുള്ള കാറ്റ് വീശിത്തുടങ്ങി. മഹേന്ദ്രസിംഗ് ധോണിയുടെ ക്യാപ്റ്റന്‍ സ്ഥാനം തന്നെയാണ് പ്രധാന ചര്‍ച്ചാവിഷയം. വെംഗ് സാര്‍ക്കറിനെ പോലുള്ള മുന്‍ താരങ്ങള്‍ ധോണിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞു. ഒപ്പം കോച്ചിനെയും. അതേ മയം അഞ്ചാം ടെസ്റ്റിലെ ദയനീയ തോല്‍വിക്കുശേഷം ധോനി മാധ്യമങ്ങള്‍ക്ക് നല്‍കിയ സൂചനയില്‍ സ്വയം പടിയിറക്കവും വായിച്ചെടുക്കാം.
നായകന്‍ എന്ന നിലയില്‍ ടീമിനുവേണ്ടി ചെയ്യേണ്ടതെല്ലാം ചെയ്തുകഴിഞ്ഞോ എന്ന ചോദ്യത്തിന് അതേ എന്ന് തോന്നുന്നു എന്നും ധോനി മറുപടി നല്‍കി. ഇതൊക്കെയാണ് ധോനി ക്യപ്റ്റന്‍സ്ഥാനം ഒഴിയാന്‍ തയ്യാറെടുക്കുകയാണെന്ന ചര്‍ച്ചയ്ക്ക് ചൂടു പകര്‍ന്നത്.
അഞ്ചു ടെസ്റ്റുകളുണ്ടായിരുന്ന പരമ്പരയിലെ പത്ത് ഇന്നിംഗ്‌സില്‍ നിന്നായി 349 റണ്‍സാണ് ക്യാപ്റ്റന്‍ ധോനിക്ക് നേടാനായത്. സമനിലയിലായ നോട്ടിഗ്ഹം ടെസ്റ്റില്‍ 82,11, ഇന്ത്യ 95 റണ്‍സിന് വിജയിച്ച ലോര്‍ഡ്‌സ് ടെസ്റ്റില്‍ 1,19, ഇംഗ്ലണ്ട് 266 റണ്‍സിന് വിജയിച്ച സൗത്താംപ്ടണ്‍ ടെസ്റ്റില്‍ 50,6, ഇംഗ്ലണ്ട് ഇന്നിങ്‌സിനും 54 റണ്‍സിനും വിജയിച്ച മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ 71, 27, ഇംഗ്ലണ്ട് ഇന്നിംസിനും 244 റണ്‍സിനും തോറ്റ ഓവല്‍ ടെസ്റ്റില്‍ 82,0 എന്നിങ്ങനെയായിരുന്നു ധോണിയുടെ പ്രകടനം.
2005ല്‍ ശ്രീലങ്കയ്‌ക്കെതിരെ അരങ്ങേറ്റം കുറിച്ച ധോനി 88 ടെസ്റ്റില്‍ നിന്ന് 4808 റണ്‍സാണ് നേടിയത്. 2008ലാണ് ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്തത്. 2011ല്‍ ലോകകപ്പും 2007ല്‍ ട്വന്റി 20 ലോകകപ്പും നേടിയ ധോനിയുടെ കീഴില്‍ 58 ടെസ്റ്റ് കളിച്ച ഇന്ത്യ 27 എണ്ണത്തിലാണ് വിജയിച്ചത്. ഈ നേട്ടങ്ങളുടെ മികവില്‍ 2009 മുതല്‍ 2011 വരെ ലോക ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താനും ഇന്ത്യയ്ക്ക് കഴിഞ്ഞു. 2011ല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പര 0-4 എന്ന നിലയില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ത്യയ്ക്ക് ഒന്നാം റാങ്ക് നഷ്ടപ്പെട്ടത്.
മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും ഒരു പരമ്പര നാണംകെട്ട് അടിയറവച്ചുനില്‍ക്കുകയാണ് നിലവിലെ അഞ്ചാം റാങ്കുകാരായ ഇന്ത്യ. ഒരു ടെസ്റ്റില്‍ വിജയിക്കുകയും ഒന്ന് സമനിയിലാക്കുകയും ചെയ്‌തെങ്കിലും ഒരു ടെസ്റ്റില്‍ 266 റണ്‍സിന്റെയും രണ്ടെണ്ണത്തില്‍ ഇന്നിങ്‌സിന്റെയും തോല്‍വി വഴങ്ങിയതാണ് ഇന്ത്യയ്ക്ക് നാണക്കേട് സമ്മാനിച്ചത്. ഇന്ത്യ നാണംകെട്ട പരമ്പരയില്‍ ബാറ്റ്‌സ്മാന്മാരുടെ പ്രകടനത്തില്‍ ഒട്ടും തൃപ്തനല്ല ഇന്ത്യന്‍ നായകന്‍. ഇന്ത്യയുടെ ബാറ്റിങ് ഓര്‍ഡര്‍ മാത്രം പരിശോധിച്ചാല്‍ മതി പ്രകടനത്തിന്റെ നിലവാരം മനസ്സിലാവാന്‍ എന്നാണ് ധോണി പ്രതികരിച്ചത്.
മുരളി വിജയ് നന്നായി കളിച്ചു. എന്നാല്‍, ഒന്നാം ടെസ്റ്റ് മുതല്‍ നല്ലൊരു ഓപ്പണിങ് കൂട്ടുകെട്ട് ഉണ്ടാക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. എല്ലാ മത്സരങ്ങളിലും മൂന്നാമത്തെയോ നാലാമത്തെയോ ഓവര്‍ ആകുമ്പൊഴേയ്ക്കും ചേതേശ്വര്‍ പൂജാരയ്ക്ക് പിച്ചിലെത്തേണ്ടിവരികയാണ്. നാണംകെട്ട പ്രകടനം കാഴ്ചവച്ച ടീമിനെ മുതിര്‍ന്ന താരങ്ങളും രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.