പൂട്ടിയ ബാറുകള്‍ തുറക്കരുത്: കെഎം മാണി

Posted on: August 18, 2014 10:29 pm | Last updated: August 18, 2014 at 10:32 pm

KM-Mani-Malayalamnews

കോട്ടയം: നിലവാരമില്ലാത്തതിന്റെ പേരില്‍ പൂട്ടിയ ബാറുകള്‍ ഒന്നുപോലും തുറക്കേണ്ടെന്ന് ധനമന്ത്രി കെഎം മാണി. ബാറുകള്‍ തുറക്കണമെന്ന് താന്‍ പറഞ്ഞതായി വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ പൂട്ടിയ ബാറുകള്‍ തുറക്കുന്നതിനെതിരെ മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദും, കെപിസിസി പ്രസിഡന്റ് വിഎം സുധീരനും രംഗത്തെത്തിയിരുന്നു.