Connect with us

Gulf

മെട്രോ കിഡ്‌സ് സമ്മര്‍ ക്യാമ്പ് 2014

Published

|

Last Updated

അജ്മാന്‍: മെട്രോ മെഡിക്കല്‍ സെന്ററിന്റെ കീഴിലുള്ള മൈന്‍ഡ് കെയറിന്റെ ആഭിമുഖ്യത്തില്‍ അഞ്ച് മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്കായി തുടര്‍ച്ചയായി രണ്ടാം വര്‍ഷവും “കം ഫോര്‍ എ ചേഞ്ച്, ഗോ വിത്ത് എ ചേഞ്ച്” എന്ന വിഷയത്തെ ആസ്പദമാക്കി ഒരാഴ്ചത്തെ സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചു. അഞ്ച് മുതല്‍ 15 വരെ നടന്ന മെട്രോ കിഡ്‌സ് സമ്മര്‍ ക്യാമ്പ് കുട്ടികളുടെ കലാപരവും വൈജ്ഞാനികവുമായ കഴിവുകള്‍ മാറ്റുരക്കുവാനുള്ള അവസരമായി.
മെട്രോ മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍മാര്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി കുട്ടികള്‍ക്ക് ക്ലാസെടുത്തു. പ്രമുഖ മനോരോഗ വിദഗ്ധന്‍ ഡോ. അനീസ് അലി, രമ്യ വികേഷ്, സ്പന്ദന എന്നിവരുടെ നേതൃത്വത്തില്‍ പഠന വൈകല്യവും, പെരുമാറ്റ വൈകല്യവുമുള്ള കുട്ടികളുടെ പ്രശ്‌നങ്ങള്‍ കണ്ടെത്തി അത് പരിഹരിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ മാതാപിതാക്കള്‍ക്ക് നല്‍കി. ക്യാമ്പിന്റെ അവസാന ദിവസം മെട്രോ മെഡിക്കല്‍ സെന്ററിന്റെ ഡയറക്ടര്‍ ഡോ. ജമാലുദ്ദീന്‍ അബൂബക്കര്‍ കുട്ടികളെ എങ്ങിനെ നല്ല രീതിയില്‍ വളര്‍ത്താം എന്നതിനെ ആസ്പദമാക്കി മാതാപിതാക്കള്‍ക്ക് ക്ലാസ് എടുത്തു. ക്യാമ്പിലും ക്ലാസിലും പങ്കെടുത്ത കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും വിതരണം ചെയ്തു.

Latest