Connect with us

Kozhikode

നമായത് കമശാസ്ത്ര രംഗ െകുലപതി

Published

|

Last Updated

കല്‍പകഞ്ചേരി: അര നൂറ്റാണ്ടിലേറെ കാലം മതസേവന അധ്യാപന രംഗങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ച പണ്ഡിതനായിരുന്നു ഇന്നലെ നിര്യാതനായ രണ്ടത്താണി ചെറുശ്ശോല ബീരാന്‍ കുട്ടി മുസ് ലിയാര്‍.
1932 ല്‍ കിളിയം പറമ്പില്‍ കുഞ്ഞിമൊയ്തുവിന്റയും തറമ്മല്‍ പുത്തന്‍ പീടിയേക്കല്‍ ഫാത്വിമയുടെയും മകനായി ജനനം. കൈപറ്റ ബീരാന്‍ കുട്ടി മുസ് ലിയാര്‍, മൊയ്തുട്ടി മുസ്‌ലിയാര്‍, ഭാര്യാ പിതാവ് പൊട്ടച്ചോല സൈതാലി മുസ് ലിയാര്‍ എന്നിവരുടെ കീഴില്‍ പ്രാഥമിക പഠനം. തുടര്‍ന്ന് ചെറുശോല അരീക്കല്‍ ജുമുഅ മസ്ജിദില്‍ മുദരിസായും രണ്ടത്താണി കിഴക്കേപുറം ജാമി അ നുസ്‌റ ത്ത്ദഅവ കോളജില്‍ പ്രിന്‍സിപ്പലായും 50 വര്‍ഷത്തിലേറെ കാലം സേവന മനുഷ്ടിച്ചു.
കര്‍മ ശാസ്ത്ര രംഗത്ത് തികഞ്ഞ അവഗാഹം നേടിയ ഉസ്താദിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരന്ന് കിടക്കുന്ന നൂറ് കണക്കിന് ശിഷ്യഗണങ്ങളുണ്ട്. പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാന്‍ താത്പര്യം കാണിക്കാത്ത ഉസ്താദ് ദര്‍സ് രംഗത്താണ് കൂടുതല്‍ സമയം ചെലവഴിച്ചിരുന്നത്. വാര്‍ധക്യ സഹജമായ വിശ്രമ ജിവിതം നയിച്ച് വരുന്നതിനിടെ കാടാമ്പുഴ പിലാത്തറയിലെ മകന്റെ വസതിയില്‍ ഇന്നലെ രാവിലെ ഏഴിനായിരുന്നു അന്ത്യം.
മരണവാര്‍ത്തയറിഞ്ഞ് നൂറ് കണക്കിന് ആളുകളാണ് പിലാത്തറയിലേക്ക് ഒഴുകി എത്തിയത്. വീട്ടിലും പള്ളിയിലുമായി പല തവണ നടന്ന മയ്യിത്ത് നിസ്‌കാരത്തിന്‍ സയ്യിദ് അലി ബാഫഖി, സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി, കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍ തുടങ്ങിയവര്‍ നേത്യത്വം നല്‍കി. വൈകീട്ട് അഞ്ചോടെ ചെറുശോല അരീക്കല്‍ ജുമുഅ മസ്ജിദില്‍ വന്‍ ജനാവലിയുടെ സാനിധ്യത്തില്‍ മയ്യിത്ത് ഖബറടക്കി.

Latest