Connect with us

Kozhikode

കാര്‍ഷിക ദിനാഘോഷങ്ങള്‍ക്ക് നാളെ സമാപനം

Published

|

Last Updated

കോഴിക്കോട്: സംസ്ഥാനതല കാര്‍ഷിക ദിനാഘോഷ പരിപാടികള്‍ നാളെ സമാപിക്കും.
ഇന്നലെ നടന്ന നാടന്‍കലാ കായിക മത്സരങ്ങള്‍ കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ് എം ടി പത്മ ഉദ്ഘാടനം ചെയ്തു. കമുക് കയറ്റം, ഓലമെടയല്‍, കുട്ടമെടയല്‍, നാടന്‍ പാചകം, ഞാറ്റുപാട്ട് എന്നിവയിലും പ്രശ്‌നോത്തരി, ചിത്രരചന എന്നിവയിലുമാണ് മത്സരം നടന്നത്.
കര്‍ഷകരുടെ 101 വിജയഗാഥകള്‍ ഉള്‍പ്പെടുത്തിയ ഹരിതഗാഥ എന്ന പുസ്തകത്തിന്റെ പ്രകാശനം യു കെ കുമാരന്‍ നിര്‍വഹിച്ചു. സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണോദ്ഘാടനവും മത്സരവിജയികള്‍ക്കുള്ള സമ്മാനദാനവും ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ നിര്‍വഹിച്ചു. കൗണ്‍സിലര്‍ പി കിഷന്‍ചന്ദ് അധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ കെ കെ ചന്ദ്രന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി കെ രഞ്ജിനി, രവി മാവിലന്‍ പ്രസംഗിച്ചു. മന്ത്രി ഡോ. എം കെ മുനീര്‍, എം കെ രാഘവന്‍ എം പി, പുരുഷന്‍ കടലുണ്ടി എം എല്‍ എ തുടങ്ങിയ ജനപ്രതിനിധികള്‍ അവതരിപ്പിച്ച ഗാനമേള, വയനാട് ഗോത്രസംഘത്തിന്റെ ഗദ്ദിക, നവ്യാനായരും സംഘവും അവതരിപ്പിച്ച നൃത്തം എന്നിവ അരങ്ങേറി.
ഇന്ന് രാവിലെ പത്ത് മണിക്ക് നടക്കുന്ന സെമിനാര്‍ ക്ഷീര ഗ്രാമവികസന മന്ത്രി കെ സി ജോസഫ് ഉദ്ഘാടനം ചെയ്യും. സി കെ നാണു എം എല്‍ എ അധ്യക്ഷത വഹിക്കും. മുന്‍മന്ത്രി മുല്ലക്കര രത്‌നാകരന്‍ മുഖ്യപ്രഭാഷണം നടത്തും. സി പി സി ആര്‍ ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. സി തമ്പാന്‍, സി ഡബ്ലി യു ആര്‍ ഡി എം സയന്റിസ്റ്റുമാരായ ഡോ കെ മാധവചന്ദ്രന്‍, സി എം സുശാന്ത്, മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ ഡോ. സി നാരായണന്‍കുട്ടി എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും.
വൈകുന്നേരം ചാലക്കുടി ഉണ്ണികൃഷ്ണന്‍ പാക്കനാര്‍ ആന്‍ഡ് പാര്‍ട്ടി അവതരിപ്പിക്കുന്ന ബാംബു ട്യൂണ്‍സ്, അപ്പുണ്ണിശശിയുടെ ഏകാഭിനയ നാടകം എന്നിവ അരങ്ങേറും.
നാളെ അഞ്ച് മണിക്ക് നടക്കുന്ന സമാപന സമ്മേളനം വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ. എം കെ മുനീര്‍, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, എ പ്രദീപ്കുമാര്‍ എം എല്‍ എ പങ്കെടുക്കും. വൈകുന്നേരം ഗുലാബ്ജാന്റെ ഗസല്‍, മാജിക് ഷോ അരങ്ങേറും.

Latest