പുനരേകീകരണ സാധ്യതയില്ലെന്ന് എം വി ഗോവിന്ദന്‍

Posted on: August 17, 2014 4:43 pm | Last updated: August 17, 2014 at 4:44 pm

GOVINDANകണ്ണൂര്‍: കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പുനരേകീകരണ ചര്‍ച്ച തുടങ്ങിവച്ച എം എ ബേബിയുടെ പ്രസ്താവനക്ക് എംവി ഗോവിന്ദന്റെ തിരുത്ത്. 1964ല്‍ പാര്‍ട്ടി പിളരുമ്പോഴുള്ള സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അതുമാറാതെ പുനരേകീകരണം നടക്കില്ല. ആഗ്രഹം കൊണ്ടു മാത്രം കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പായം ലോക്കല്‍ കമ്മിറ്റി നടത്തിയ കുടുമബ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.