Malappuram
മര്‍കസ് സമ്മേളനം: ജില്ലാ സംഘാടക സമിതി രൂപവത്കരണം പൂര്‍ത്തിയായി
 
		
      																					
              
              
            മലപ്പുറം: മര്‍കസ് രാജ്യത്തോടൊപ്പം ജനങ്ങളോടൊപ്പം എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന കോഴിക്കോട് മര്‍കസുസ്സഖാഫത്തിസുന്നിയ്യ 37-ാം വാര്‍ഷിക പതിനേഴാം സനദ് ദാന സമ്മേളനത്തിന്റെ ജില്ലാ സംഘാടക സമിതി രൂപവത്കരണം പൂര്‍ത്തിയായി.
മലപ്പുറം വാദിസലാം ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷനില്‍ സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി പ്രാര്‍ഥന നിര്‍വഹിച്ചു. പി കെ എം സഖാഫി ഇരിങ്ങല്ലൂരിന്റെ അധ്യക്ഷതയില്‍ കെ എം എ റഹീം സാഹിബ് ഉദ്ഘാടനം ചെയ്തു. മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി വിഷയാവതരണം നടത്തി. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സിദ്ദീഖ് ഹാജി കോവൂര്‍, പൊന്മള മുഹ്‌യദ്ദീന്‍കുട്ടി ബാഖവി, സയ്യിദ് ഹബീബ് കോയതങ്ങള്‍, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, സി പി സൈതലവി മാസ്റ്റര്‍, പി എം മുസ്തഫ മാസ്റ്റര്‍, കൊളത്തൂര്‍ അലവി സഖാഫി, എ ശിഹാബുദ്ദീന്‍ സഖാഫി, അബ്ദുര്‍റശീദ് സഖാഫി, അലവി ഫൈസി പ്രസംഗിച്ചു. ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി സ്വാഗതവും നന്ദിയും പറഞ്ഞു.
സംഘാടക സമിതി ഭാരവാഹികള്‍: പൊന്മള മുഹ്‌യദ്ദീന്‍ കുട്ടി ബാഖവി (ചെയര്‍മാന്‍), സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് കെ പി എച്ച് തങ്ങള്‍, എന്‍ വി അബ്ദുര്‍റസാഖ് സഖാഫി (വൈസ് ചെയര്‍മാന്മാര്‍), പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍(ജനറല്‍ കണ്‍വീനര്‍), അബ്ദുര്‍റശീദ് സഖാഫി പത്തപിരിയം, കെ സൈനുദ്ദീന്‍ സഖാഫി ഇരുമ്പുഴി, മുഹമ്മദലി മുസ്‌ലിയാര്‍ പൂക്കോട്ടൂര്‍ (ജോയിന്റ് കണ്‍വീനര്‍മാര്‍), അബ്ദുഹാജി വേങ്ങര (ട്രഷറര്‍).

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

