302 ആദിവാസികള്‍ക്ക് 99 ഏക്കര്‍ ഭൂമി: വിതരണോദ്ഘാടനം 19ന് മുഖ്യമന്ത്രി നിര്‍വഹിക്കും

Posted on: August 15, 2014 8:12 am | Last updated: August 15, 2014 at 8:12 am

കല്‍പ്പറ്റ: ‘ആശിക്കും ഭൂമി ആദിവാസിക്ക് സ്വന്തം’ പദ്ധതിയില്‍ ജില്ലയിലെ 302 ആദിവാസികള്‍ക്കായി 99 ഏക്കര്‍ 42 സെന്റ് ഭൂമി ആഗസ്റ്റ് 19 ന് മുഖ്യമന്ത്രി വിതരണം ചെയ്യും.
ഒരാള്‍ക്ക് 10 ലക്ഷം രൂപവരെ വിലയുളള ഭൂമിയാണ് നല്‍കുന്നത്. കല്‍പ്പറ്റ ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസറുടെ കീഴില്‍ 178 ഗുണഭോക്താക്കള്‍ക്ക് 48.48 ഏക്കര്‍ ഭൂമിയും മാനന്തവാടിയില്‍ 38 ഗുണഭോക്താക്കള്‍ക്ക് 14.44 ഏക്കര്‍, ബത്തേരിയില്‍ 76 പേര്‍ക്ക് 31 ഏക്കര്‍ ഭൂമിയും വിതരണം ചെയ്യും. പ്രത്യേക പരിരക്ഷയര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്കുളള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 പേര്‍ക്ക് 5.50 ഏക്കര്‍ ഭൂമിയുമാണ് വിതരണം ചെയ്യുക.19 ന് രാവിലെ 10.30 ന് മാനന്തവാടി കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ മന്ത്രിമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയിവര്‍ സംബന്ധിക്കും.