സ്വാതന്ത്ര്യദിനം ആഘോഷിക്കും

Posted on: August 14, 2014 11:00 pm | Last updated: August 14, 2014 at 11:12 pm

ദുബൈ: ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷം ദുബൈ അല്‍ ഹംരിയ ഡിപ്ലോമാറ്റിക് എന്‍ക്ലേവിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ 15ന് നടക്കും. രാവിലെ 8.20 മുതല്‍ രാത്രി 9.30 വരെയാണ് പരിപാടികള്‍. എട്ടരക്ക് ദേശീയ പതാകയുയര്‍ത്തും. തുടര്‍ന്ന് കലാപരിപാടികള്‍ നടക്കും.
മുസഫ്ഫ: മലബാര്‍ കള്‍ച്ചറല്‍ സെന്ററില്‍ 15ന് (വെള്ളി)വൈകുന്നേരം നാലിന് ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷം നടക്കും. എഞ്ചിനീയര്‍ ഷാനവാസ് ഖാന്‍ പ്രഭാഷണം നടത്തും. വിവരങ്ങള്‍ക്ക്: 050-6720786.
ഷാര്‍ജ: ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി 21(വ്യാഴം) ന് വൈകുന്നേരം എട്ടിന് ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ കോണ്‍ഫ്രന്‍സ് ഹാളില്‍ ‘സ്വാതന്ത്ര്യ സമര സേനാനികളും ഇന്ത്യന്‍ സ്വാതന്ത്ര്യവും’ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തും. കെ എം ബശീര്‍ മോഡറേറ്ററായിരിക്കും. കെ ബാലകൃഷ്ണന്‍, അഡ്വ. വൈ എ റഹീം, ബിജു സോമന്‍ സംസാരിക്കും. ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയും മറ്റു സാമൂഹിക സംഘടനകളും ചേര്‍ന്നു നടത്തുന്ന ആഘോഷ പരിപാടികള്‍ 15ന് വൈകുന്നേരം ഏഴ് മുതല്‍ അസോസിയേഷന്‍ കമ്മ്യൂണിറ്റി ഹാളില്‍ നടക്കും.
അബുദാബി: ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ സെന്റര്‍ നാളെ (വെള്ളി)സലാം സ്ട്രിറ്റിലെ ഐ ഐ സി സി ഓഫീസില്‍ സ്വതന്ത്ര ദിനം ആഘോഷിക്കും. സയ്യിദ് ഹുസൈന്‍ തങ്ങള്‍ വാടാനപ്പള്ളി സ്വാതന്ത്ര്യദിന പ്രഭാഷണം നടത്തും.