Connect with us

Gulf

'എയര്‍ കണ്ടീഷനറുകള്‍ 24 ഡിഗ്രി സെല്‍ഷ്യസില്‍ ഉറപ്പിക്കൂ'

Published

|

Last Updated

ദുബൈ: എയര്‍ കണ്ടീഷണറുകള്‍ 24 ഡിഗ്രി സെല്‍ഷ്യസില്‍ പ്രവര്‍ത്തിപ്പിക്കണമെന്ന് ദുബൈ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റിയുടെ നിര്‍ദേശത്തിന് വന്‍ സ്വീകാര്യതയെന്ന് എം ഡി സഈദ് മുഹമ്മദ് അല്‍ തായര്‍ അറിയിച്ചു. വൈദ്യുതി ലാഭിക്കാന്‍ വേണ്ടിയാണിത്. മനുഷ്യ ശരീരത്തിന് ഇത്രയും തണുപ്പ് മതിയെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്നും സഈദ് മുഹമ്മദ് അല്‍ തായര്‍ വ്യക്തമാക്കി.
എയര്‍ കണ്ടീഷണറുകളുടെ അമിത പ്രവര്‍ത്തനം പരിസ്ഥിതിക്ക് ദോഷം ചെയ്യും. ഹരിതഗൃഹ വാതകം പുറന്തള്ളുന്നതില്‍ എയര്‍ കണ്ടീഷണറുകള്‍ പിന്നിലല്ല. 2030 ഓടെ വൈദ്യുതി ഉപഭോഗം 30 ശതമാനം വര്‍ധിക്കുമെന്നതിനാല്‍ ജാഗ്രത പാലിക്കേണ്ടതുമുണ്ട്.
2009 മുതല്‍ ബോധവത്കരണമുണ്ട്. 4.6 ലക്ഷം ടണ്‍ ഹരിതഗൃഹ വാതക പുറന്തള്ളല്‍ ഒഴിവായിട്ടുണ്ട്. ഇതിലൂടെ 62 കോടി ദിര്‍ഹമാണ് ലാഭം ഉണ്ടാക്കിയത്. വാണിജ്യ മേഖലയിലേക്കും ബോധവത്കരണം വ്യാപിപ്പിച്ചുവെന്നും അല്‍ തായര്‍ അറിയിച്ചു.