രാജ്യത്തിന്റെ മതേതരത്വം കാത്തുസൂക്ഷിക്കണം: രാഷ്ട്രപതി

Posted on: August 14, 2014 8:11 pm | Last updated: August 15, 2014 at 12:28 am

pranab mukharjee

ന്യൂഡല്‍ഹി: രാജ്യത്തിന്റെ മതേതരത്വംകാത്തുസൂക്ഷിക്കണമെന്ന് രാഷ്ട്രപതി പ്രണബ് കുമാര്‍മുഖര്‍ജി. അറുപത്തിയെട്ടാംസ്വതന്ത്ര്യദിനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.അസഹിഷ്ണുതയും അക്രമണവും ജനാധിപത്യത്തിന് ചേരുന്നതല്ല.ദാരിദ്രം തുടച്ചുനീക്കുന്നതിന്റെ വേണ്ടി എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ജനപങ്കാളിത്തം ജനാധിപത്യത്തിന്റെ ശക്തി വര്‍ധിപ്പിച്ചു.സാമ്പത്തിക രംഗത്ത് പുരോഗതി കാണുന്നു. ഇതിന്റെഗുണംസമൂഹത്തിന്റെ എല്ലാ മേഖലയിലുള്ളവര്‍ക്കും ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്. വിഭാഗീയ താല്‍പര്യങ്ങള്‍ക്ക പകരം രാജ്യതാല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കമെന്നും സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതി പറഞ്ഞു.