വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചു

Posted on: August 14, 2014 3:35 pm | Last updated: August 15, 2014 at 9:19 am

electricity

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ച് റെഗുലേറ്ററി കമീഷന്‍ ഉത്തരവ് പുറത്തിറക്കി. സ്ലാബുകളും പുനര്‍നിര്‍ണയിച്ചു. 40 യൂണിറ്റുവരെ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധനവ് ബാധകമല്ല. 50 യൂണിറ്റിന് മുകളില്‍ 2.80 രൂപയും 250 യൂണിറ്റിന് മുകളില്‍ 5 രൂപയും ആയിരിക്കും. ഫിക്‌സഡ് ചാര്‍ജ് വര്‍ധനയില്ല. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കാണ് നിരക്ക് വര്‍ധന. പുതിയ നിരക്കുകള്‍ ശനിയാഴ്ച നിലവില്‍ വരും.

40 യൂണിറ്റിന്റെ വീതം സ്ലാബുകളായിരുന്നത് 50 യൂണിറ്റിന്റേതാക്കി പുനര്‍നിര്‍ണയിച്ചു. ആദ്യ നാല്‍പത് യൂണിറ്റിലെ സൗജന്യം ബിപിഎല്ലുകാര്‍ക്ക് മാത്രമാക്കി പരിമിതപ്പെടുത്തി. സൗജന്യ നിരക്ക് നിലവില്‍ 23 ലക്ഷത്തോളം ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ ഇവയില്‍ 10 ലക്ഷത്തോളം വന്‍കിട ഫഌറ്റുകളും അടച്ചിട്ടിരിക്കുന്ന വീടുകളുമാണ്. ഇവര്‍ക്കുള്ള സൗജന്യം നിര്‍ത്തുന്നതോടെ സര്‍ക്കാറിന്റെ സബ്‌സിഡി ബാധ്യത കുറയും.