ബിരുദ ഏകജാലകം: സ്‌പോട്ട് അഡ്മിഷന്‍

Posted on: August 14, 2014 1:16 am | Last updated: August 14, 2014 at 1:16 am

calicut universityകാലിക്കറ്റ് സര്‍വകലാശാലാ ബിരുദ ഏകജാലക പ്രവേശന സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഗവണ്‍മെന്റ്/എയ്ഡഡ് കോളേജുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 14-ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. വിദ്യാര്‍ത്ഥികള്‍ അതത് കോളേജുകളില്‍ 12 മണിക്ക് മുമ്പായി ഹാജരാകേണ്ടതാണ്. നേരത്തെ അപേക്ഷിക്കാത്ത കോളേജുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ഉണ്ടായിരിക്കുന്നതാണ്. “സേ”പരീക്ഷ എഴുതി വിജയിക്കുകയും ക്യാപ് രജിസ്‌ട്രേഷന്‍ നടത്തുകയും ചെയ്തവര്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാവുന്നതാണ്. ഗവണ്‍മെന്റ്/എയ്ഡഡ് കോളേജുകളില്‍ നിലവിലുള്ള ഒഴിവുകള്‍ വെബ്‌സൈറ്റില്‍ (www.cuonline.ac.in) ലഭ്യമാണ്.