കാശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു

Posted on: August 13, 2014 10:41 am | Last updated: August 14, 2014 at 12:30 am

indo pak borderജമ്മു: കാശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു. ജമ്മു ജില്ലയിലെ ആര്‍ എസ് പുര സെക്ടറിലുള്ള അര്‍നിയ മേഖലയിലാണ് വെടിവെപ്പുണ്ടായത്. അര്‍നിയ മേഖലയിലെ പിതാല്‍, കാക്കു ഡി കോത്തേ, ടെന്റ് എന്നീ ബി എസ് എഫ് പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം പ്രകോപനമില്ലാതെ വെടിവെപ്പ് നടത്തുകയായിരുന്നു.

ചൊവ്വാഴ്ച്ച കാശ്മീര്‍ സന്ദര്‍ശനിത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇന്ത്യയുമായി നേരിട്ട് ഏറ്റുമുട്ടാന്‍ ശേഷിയില്ലാത്ത പാക്കിസ്ഥാന്‍ തീവ്രവാദികളെ മുന്നില്‍ നിര്‍ത്തി ആക്രമണം നടത്തുകാണ് എന്നായിരുന്നു മോദിയുടെ ആരോപണം.