Connect with us

Wayanad

കല്ലോടിയില്‍ നാട്ടുകാരും ടാക്‌സി ഡ്രൈവര്‍മാരും തമ്മില്‍ സംഘട്ടനം; പത്ത് പേര്‍ക്ക് പരുക്ക്

Published

|

Last Updated

മാനന്തവാടി: നാട്ടുകാരും ടാക്‌സി ഡ്രൈവര്‍മാരും സംഘര്‍ഷം. പത്ത് പേര്‍ക്ക് പരുക്ക്. പോലീസ് സ്ഥലത്തെത്തി രംഗം ശാന്തമാക്കി. എടവക പഞ്ചായത്തിലെ രണ്ടെ നാലിലാണ് കല്ലോടിയില്‍ നിന്നെത്തിയ ഒരു സംഘം നാട്ടുകാരും ടാക്‌സി ജീപ്പ് ഡ്രൈവര്‍മാരും തമ്മില്‍ കയ്യാങ്കളി ഉണ്ടായത്. 

ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. കല്ലോടി ഭാഗത്തേക്ക് പോവുകയായിരുന്ന ടാക്‌സി ജീപ്പ് കല്ലോടി നിന്നുമെത്തിയ ഒരു സംഘം തടഞ്ഞു. ഇതെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയും വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു, വീണ്ടും മറ്റൊരു ടാക്‌സി ജീപ്പ് തടഞ്ഞ് നിര്‍ത്തി നാട്ടുകര്‍ ഡ്രൈവറെ മര്‍ദിച്ചതോടെ ഇരും വിഭാഗവും തമ്മില്‍ ഏറ്റുമുട്ടുന്ന സ്ഥിതി ഉണ്ടായത്. സംഘര്‍ഷത്തില്‍ പരുക്കേറ്റ പത്ത് പേരെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോര്‍ജ് പടകൂട്ടില്‍(45),ശിബി ആശാരി പ്രയാട്ട്(35), ബേബി മണിയത്ത്(38), സി ആര്‍ ബിനീഷ്(32), ശമില്‍ മച്ചുകുഴി(35), സജി കാട്ടാകോട്ടില്‍(42), നഈമുദ്ദീന്‍ ചാലിയാടന്‍(40), ടി സി രാജേഷ്(32), പൂളക്കുഴി ജ്യോതീഷ് കുമാര്‍(25, ആലി ഹസന്‍ ഇര്‍ഷാദ്(25) എന്നിവരാണ് ചികിത്സയിലുള്ളത്. മാനന്തവാടി കല്ലോടി റൂട്ടില്‍ സമാനന്തര നടത്തുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ വാക്കേറ്റങ്ങളുണ്ടായിരുന്നു. മുമ്പ് ഡി വൈ എസ് പിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തുകയും സമാനന്തര സര്‍വീസുകള്‍ നിര്‍ത്തി വെക്കാനും കൂടുതല്‍ കെ എസ് ആര്‍ സി സര്‍വീസുകള്‍ നടത്താനും തീരുമാനിച്ചിരുന്നു. ഇതിന് വിപരീതമായി പ്രവര്‍ത്തിച്ചതെന്നും സമാന്തര സര്‍വീസുകള്‍ നടത്തിയതുമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. എന്നാല്‍ ടാക്‌സിയായി പോകുന്ന ജീപ്പുകളാണ് കല്ലോടിയില്‍ നിന്നെത്തിയവര്‍ തടഞ്ഞതെന്ന് ഡ്രൈവര്‍മാരും ആരോപിച്ചു.

Latest