കൊച്ചിയില്‍ വന്‍ സ്വര്‍ണ വേട്ട

Posted on: August 13, 2014 9:07 am | Last updated: August 14, 2014 at 12:30 am

gold

കൊച്ചി: കൊച്ചിയില്‍ പ്രത്യേക സാമ്പത്തിക മേഖലയില്‍ നിന്ന് 22 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. കേരളത്തില്‍ വിറ്റഴിക്കാന്‍ കൊണ്ടുവന്ന സ്വര്‍ണമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് അശ്വിനി ഗോള്‍ഡ് എന്ന സ്ഥാപനത്തിന്റെ എം ഡി സഞ്ജയ് സുബറാവു നിഗത്തിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.

നികുതിയില്ലാതെ ഇറക്കുമതി ചെയ്ത സ്വര്‍ണമാണ് പിടിച്ചെടുത്തത്. ഇങ്ങനെ വാങ്ങുന്ന സ്വര്‍ണത്തില്‍ നിര്‍മ്മിക്കുന്ന ആഭരണങ്ങള്‍ വിദേശത്ത് വിറ്റഴിക്കണമെന്നാണ് നിയമം. എന്നാല്‍ നിയമം പാലിക്കാതെ സ്വര്‍ണം കേരളത്തില്‍ വിറ്റഴിച്ചതിനാണ് സ്ഥാപനത്തിനെതിരെ കേസെടുത്തത്.ഇതിന് മുമ്പ് 100 കിലോ സ്വര്‍ണം ഇങ്ങനെ വിറ്റഴിച്ചതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.