ഇക്വഡോറില്‍ ഭൂചലനം: രണ്ട് മരണം

Posted on: August 13, 2014 8:58 am | Last updated: August 14, 2014 at 12:30 am

earth quakeക്വിറ്റോ: ഇക്വഡോര്‍ തലസ്ഥാനമായ ക്വിറ്റോയിലുണ്ടായ ഭൂചലനത്തില്‍ രണ്ടുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. എട്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മണ്ണിനടിയില്‍ പെട്ട മൂന്നുപേരെ രക്ഷിക്കുന്നതിനായി ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 5.1 രേഖപ്പെടുത്തി. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 2.58-നാണ് ഭൂചനമുണ്ടായത്. തലസ്ഥാന നഗരിയിലേക്കുള്ള റോഡുകളെല്ലാം അധികൃതര്‍ അടച്ചു. കൂടുതല്‍ മണ്ണിടിച്ചില്‍ ഉണ്ടായാല്‍ ക്വിറ്റോ വിമാനത്താവളം അടച്ചിടാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.