Connect with us

Gulf

കടന്നുകയറ്റക്കാരായ ഇസ്‌റാഈലിന് സ്വയം പ്രതിരോധത്തിന് അവകാശമില്ലെന്ന് സൗദി

Published

|

Last Updated

saudi princeജിദ്ദ: ഫലസ്തീന്റെ ഭൂമിയില്‍ സൈനിക ശക്തി ഉപയോഗിച്ച് കടന്നുകയറിയ ഇസ്‌റാഈലിന് സ്വയം പ്രതിരോധത്തിന്റെ ന്യായം പറയാന്‍ അവകാശമില്ലെന്ന് സൗദി രാജകുമാരന്‍ സൗദ് അല്‍ ഫൈസല്‍. ഒ ഐ സി വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് സൗദി രാജകുമാരന്‍ ഇസ്‌റാഈലിനെതിരെ ആഞ്ഞടിച്ചത്.

ഹമാസ് നടത്തുന്ന ചെറുത്ത് നില്‍പ്പ് പോരാട്ടത്തെ ഇസ്‌റാഈലിന്റെ കൂട്ടക്കുരുതിയുമായി താരതമ്യപ്പെടുത്താനാവില്ല. അധിനിവേശക്കാരായ ഇസ്‌റാഈലിന് സ്വയം പ്രതിരോധത്തിന് അവകാശമുണ്ടെങ്കില്‍ ഹമാസിനും പ്രതിരോധത്തിന് അവകാശമുണ്ട്. ഹമാസ് ഒരു റോക്കറ്റാക്രമണം നടത്തിയാല്‍ അത് തീവ്രവാദ പ്രവര്‍ത്തനവും എന്നാല്‍ നൂറുകണക്കിന് ഫലസ്തീനികളെ കൂട്ടക്കൊല നടത്തുന്ന ഇസ്‌റാഈലിന്റെ രീതി ധാര്‍മ്മികവുമാവുന്നതിന്റെ നീതി എന്താണെന്ന് അദ്ദേഹം ചോദിച്ചു.

ഫലസ്തീകളെ കൂട്ടക്കൊല ചെയ്ത് കൂടുതല്‍ ഭൂമി പിടിച്ചെടുക്കാനാണ് ഇസ്‌റാഈല്‍ ശ്രമിക്കുന്നത്. സമാധാനം മാത്രമാണ് ഇസ്‌റാഈലിന്റെ അതിജീവിനത്തിനുള്ള ഏക മാര്‍ഗമെന്ന് അവര്‍ ഓര്‍ക്കണമെന്നും സൗദി രാജകുമാരന്‍ പറഞ്ഞു.